പഞ്ചാബിലെയും ഹരിയാനയിലും രണ്ട് മുന്‍ എംഎല്‍എമാരുടെ വീടുകളില്‍ നടത്തിയ പരിശോധനയിൽ ഇഡി തോക്കുകളും മദ്യവും പണവും പിടിച്ചെടുത്തു. ഇഡി നടത്തിയ റെയിഡിൽ 5 കോടി രൂപയും 100 കുപ്പി മദ്യവും 300ഓളം തോക്കുകളും ആണ് കണ്ടെത്തിയിട്ടുള്ളത്. അഞ്ച് കിലോയോളം തൂക്കം വരുന്ന 3 സ്വര്‍ണ ബിസ്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എംഎല്‍എ ദില്‍ബാദ് സിംഗ്, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറും കൂട്ടാളികളും ചേര്‍ന്ന് അനധികൃത ഖനനം നടത്തിയെന്ന കേസില്‍ ആണ് ഇ ഡി റെയ്ഡ് നടത്തുന്നത്.. യമുനാ നഗറില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ് ദില്‍ബാദ് സിംഗ്. സുരേന്ദര്‍ പന്‍വാര്‍ സോനിപട്ടിലെ കോണ്‍ഗ്രസ് എം എൽ എ ആയിരുന്നു.
ദേശീയ ഹരിത ട്രൈബ്യൂണല്‍ ഖനനം നിരോധിച്ചതിന് ശേഷം യമുനാ നഗറിലും പരിസര ജില്ലകളിലും ഖനനം നടത്തിയെന്ന് ആരോപിച്ച് ഹരിയാന പൊലീസ് ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിറകെയാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്യുന്നത്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് 20 കേന്ദ്രങ്ങളില്‍ ആണ് ഇഡി റെയ്ഡ് നടത്തിയത്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…