Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ബിജെപി തൃശൂരിൽ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ ഇടപെട്ട് അഴിപ്പിച്ചു

തൃശ്ശൂര്‍ . നവകേരള സദസിന്റെ നൂറു കണക്കിന് ബോർഡുകൾ നില നിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ ഇടപെട്ട് അഴിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഫ്ലക്സുകൾ തിരിച്ചു കെട്ടി.

തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം നടക്കുന്നത്. തെക്കേ ഗോപുര നടയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ വാഹനത്തിലെത്തി ഉദ്യോഗസ്ഥര്‍ അഴിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി ബിജെപി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ബോര്‍ഡ് അഴിക്കുന്നത് തടയുകയായിരുന്നു. വാഹനത്തില്‍ കയറ്റിയ ഫ്ലക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടണമെന്ന് ആവശ്യപ്പെ റ്റായിരുന്നു ബി ജെ പി പ്രവർത്തകരുടെ പ്രതിഷേധം.

നവകേരള സദസ്സിന്‍റെ മുഖ്യമന്ത്രിയുടെ ബോര്‍ഡും കഴിഞ്ഞ ദിവസം നടന്ന ഐഎന്‍ടിയുസി സംസ്ഥാന സമ്മേള ബോര്‍ഡും നഗരത്തിൽ തന്നെ ഉള്ളപ്പോഴാണ് ഇതൊന്നും അഴിപ്പിക്കാൻ നോക്കാതെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഫ്ളക്സുകൾ അഴിപ്പിച്ചത്. ഇത് രാഷ്ട്രീയമാണന്നും അത് അനുവദിക്കില്ലെന്നും ബിജെപി നിലപാടെടുക്കുകയായിരുന്നു. പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഗേറ്റിന് മുന്നില്‍ ഫ്ളക്സ് കെട്ടുകയും ഉണ്ടായി. തുടർന്ന് ഉദ്യോഗസ്ഥര്‍ തന്നെ അഴിച്ചു മാറ്റിയ ഫ്ളക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടുകയാണ് ഉണ്ടായത്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

3 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

4 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

4 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

15 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

16 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

17 hours ago