പത്തനംതിട്ടയിലെ മൈലപ്രയില്‍ കടയ്ക്കുള്ളില്‍ വ്യാപാരിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. മൈലപ്ര പുതുവേലില്‍ വീട്ടില്‍ ജോര്‍ജ്ജ് ഉണ്ണുണ്ണി (73) ആണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വായില്‍ തുണി തിരുകി കൈകാലുകള്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തുന്നത്.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കടയില്‍ സാധനം വാങ്ങാനെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം കൊലപാതകമാണെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരുള്‍പ്പെടെ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ.
മൈലപ്ര പോസ്റ്റ് ഓഫീസിനോട് ചേര്‍ന്ന രണ്ട് മുറി കടയുടെ പിന്നില്‍ കൈകാലുകള്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു ജോര്‍ജ്ജ് ഉണ്ണുണ്ണിയുടെ മൃതദേഹം ഉണ്ടായിരുന്നത്. കടയിലെ സിസിടിവി ക്യാമറകള്‍ തകര്ക്കപെട്ടി ട്ടുണ്ട്. സിസിടിവി ഹാര്‍ഡ് ഡിസ്കും കടയില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന സംശയമാണ് ഉള്ളത്.
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…