Crime,

പിണറായിയുടെ തന്നിഷ്ട നിയമനം, സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജിനെ തൂക്കിയെറിഞ്ഞു ഹൈക്കോടതി

തിരുവനന്തപുരം . അനധികൃത നിയമനങ്ങൾക്കും തന്നിഷ്ടക്കാരെ അധികാരസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാനും പിണറായി സർക്കാർ നടത്തുന്ന ശ്രമങ്ങൾ ചില്ലറയല്ല. ഇവയിൽ വിരലിൽ എണ്ണാവുന്നത് മാത്രമാണ് കോടതി കയറുന്നത്. അതിലെല്ലാം പിണറായി എന്ന മഹാരഥൻ (രാജാവ്) തോറ്റു തുന്നം പാടി തിരിഞ്ഞു നോക്കാതെ ഓടുന്നതാണ് കേരളം ഇന്നേ വരെ കണ്ടിട്ടുള്ളത്. പക്ഷെ ഈ തോന്നിവാസത്തിനായി പിണറായി സർക്കാർ ഖജനാവിൽ നിന്ന് കൊള്ളയടിക്കുന്നത് കോടികളാണ്. അതാണ് വസ്തുത. ഏത് കേസെടുത്താലും, സുപ്രീം കോടതിയിൽ വൻ തുകക്ക് വാദിക്കാൻ വിളിക്കുന്ന അഭിഭാഷകർക്ക് നൽകുന്നത് ലക്ഷങ്ങളും.

ഇപ്പോഴിതാ ഏറ്റവുമൊടുവിൽ സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും എന്ന വാർത്തയാണ് ഹൈക്കോടതിയിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. ജയരാജിനെ വീണ്ടും ഡയറ്കടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റി മറിക്കുന്നത്. ഇത് തന്നിഷ്ടക്കാർക്ക് വേണ്ടിയായിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.

സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവാണ് ജി ജയരാജ്. മുൻ നിയമനം കോടതിയിലെത്തിയതോടെ സർക്കാർ നിയമനം പിൻവലി ച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പിണറായി സർക്കാർ യോഗ്യതകളിൽ മാറ്റം വരുത്തി ജയരാജിനെ നിയമിക്കുന്നത്. സിഡിറ്റ് ഡപ്യൂട്ടി ഡയറക്ടറായ എം ആർ മോഹനചന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇപ്പോഴുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്.

വിദ്യാഭ്യാസം, സയൻസ്, മാസ് കമ്യൂണിക്കേഷൻ മേഖലകളിൽ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുൻപ് ഉണ്ടായിരുന്ന ശുപാർശ. ഇതിൽ പിണറായി സർക്കാർ മാറ്റം വരുത്തി. സർവീസിൽ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുക യായിരുന്നു തന്നിഷ്ടക്കാർക്ക് വേണ്ടി പിണറായി. ജയരാജിന്റെ നിയമനത്തിനുവേണ്ടിയാണ് വ്യവസ്ഥകൾ മാറ്റി മറിക്കുന്നത്. ഹൈക്കോടതി നോട്ടിഫിക്കേഷൻ റദ്ദാക്കിയതോടെ ജയരാജിന്റെ നിയമനം ഇപ്പോൾ അസാധുവായി.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

3 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

14 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

15 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

16 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago