Crime,

കോടതി വടി എടുക്കുമെന്നായപ്പോൾ മുൻ ജഡ്ജ് സുദീപ്, സിന്ധു സൂര്യകുമാറിനെതിരായ പോസ്റ്റും പറിച്ചു കൊണ്ടോടി

ഏഷ്യാനെറ്റ് ന്യൂസിന്റെ സിന്ധു സൂര്യകുമാറിനെതിരായ മുൻ സബ് ജഡ്ജ് എസ് സുദീപിൻറെ അശ്ലീല ഫേസ്‌ബുക്ക് പോസ്റ്റ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് പിൻവലിച്ചു. ഫെയ്സ്ബുക്ക് മാതൃ കമ്പനിയായ മെറ്റയെ കക്ഷിചേർത്തിരുന്ന കേസിൽ മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ പ്രതിയായ സുദീപിനെ കൊണ്ട് ഹൈക്കോടതി പോസ്റ്റ് നീക്കം ചെയ്യിക്കുകയായിരുന്നു.

രാജ്യത്തിനുള്ളിൽ മാത്രം പോസ്റ്റ് നീക്കിയ ഫെയ്സ്ബുക്ക് നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിയെ കൊണ്ട് തന്നെ കോടതി പോസ്റ്റ് നീക്കം ചെയ്യിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഹീനമായ ഭാഷയിലെഴുതിയ അശ്ലീല പോസ്റ്റ് ഫെയ്സ്ബുക്കിലൂടെ മുൻ സബ് ജഡ്ജ് സുദീപ് പങ്കുവെച്ചത്.

പൊലീസ് സംഭവത്തിൽ കേസെടുത്തിരുന്നെങ്കിലും ഐടി വകുപ്പിലെയടക്കം നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയിരുന്നത്. പ്രതിയെ ചോദ്യം ചെയ്യാനോ അശ്ലീല പോസ്റ്റിട്ട ഉപകരണങ്ങൾ പിടിച്ചെടുക്കാനോ തയ്യാറായതുമില്ല. പോസ്റ്റ് നീക്കം ചെയ്യണമെന്ന ആവശ്യം പൊലീസ് സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ കഴിഞ്ഞ നവംബറിൽ ഹൈക്കോടതിയെ സമീപിക്കുന്നത്.

പോസ്റ്റ് പിൻവലിക്കാൻ കൂട്ടാക്കാതിരുന്ന എസ് സുദീപ് ഇപ്പോൾ ഹൈക്കോടതി ഇടപെടലിൽ ആറ് മാസങ്ങൾക്ക് ശേഷം പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. കേസ് ഹൈക്കോടതിയിൽ എത്തിയതിൽ പിന്നെ പോസ്റ്റിന് ഫെയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ രാജ്യത്തിനു ള്ളിൽ ലോക്ക് ചെയ്യുകയായിരുന്നു. ഇന്ത്യയിൽ മാത്രമാണ് പോസ്റ്റിന് ജിയോ ബ്ലോക്കിംഗ് മെറ്റ നൽകിയത്. ഇതോടെ വിദേശരാജ്യങ്ങളിൽ പോസ്റ്റ് ആർക്കും കാണാവുന്ന സ്ഥിതിയായിരുന്നു.

പോസ്റ്റ് എല്ലായിടത്ത് നിന്നും നീക്കം ചെയ്യണമെന്നും പ്രചരിപ്പിക്കുന്നത് തടയണമെന്നും ഹൈക്കോടതി ജഡ്‌ജ് മുഹമ്മദ് നിയാസ് ശക്തമായ നിലപാട് എടുക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് സുദീപിന് തന്നെ പോസ്റ്റ് നീക്കം ചെയ്യാൻ നിശ്ചിത സമയം മെറ്റ അനുവദിക്കുന്നത്. മുൻ സബ് ജഡ്ജ് എഴുതിയത് ആരും ആരെക്കുറിച്ചും എഴുതാൻ പാടില്ലാത്ത ഭാഷയെന്ന് പരാമർശിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസ് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഉടൻ പോസ്റ്റ് നീക്കം ചെയ്യണമെന്ന ഉത്തരവിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇതോടെയാണ് മെറ്റ കമ്പനി എസ് സുദീപിന് ഈ പോസ്റ്റിൽ ആക്സെസ് അനുവദിക്കുകയും, അശ്ലീല പോസ്റ്റ് പ്രതി തന്നെ നീക്കം ചെയ്യാൻ വഴിയൊരുങ്ങുന്നതും.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 hour ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

2 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

3 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

6 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

7 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

7 hours ago