Kerala

നവകേരള ബസ്സിന്റെ ആവശ്യം തീർന്നു, ഇപ്പോഴിതാ പിണറായിക്ക് കാരവന്‍ വാങ്ങാൻ നീക്കം, ധൂർത്തിൽ തീക്കളി നടത്തി സർക്കാർ

മുഖ്യമന്ത്രിക്കും മന്ത്രി സഭാഅംഗങ്ങൾക്കും 141 മണ്ഡലങ്ങളിൽ നവകേരള സദസിന്റെ പേരിൽ ദിവസങ്ങൾ മാത്രം ഊര് ചുറ്റാൻ ഒരു കോടിയിലേറെ ചിലവഴിച്ച് അത്യാധുനില സംവിധാങ്ങളുള്ള ബസ്സ് വാങ്ങിയ വിവാദങ്ങൾക്ക് പിറകെ മുഖ്യമന്ത്രി പിണറായി വിജയനായി കാരവന്‍ വാങ്ങണമെന്ന നിർദേശവുമായി ADGP. മുഖ്യമന്ത്രി പിണറായി വിജയനായി കാരവന്‍ വാങ്ങിക്കണമെന്ന ആവശ്യവുമായി ക്രമസമാധാനവിഭാഗം ADGP എം.ആര്‍. അജിത്കുമാര്‍ ആണ് രംഗത്ത് വന്നത്. മുഖ്യമന്ത്രി നിരന്തരം സഞ്ചരിക്കുന്ന ആളാണ്. അതിനാല്‍ സഞ്ചരിക്കുന്ന ഓഫീസിന് കാരവന്‍ ആവശ്യമാണ് എന്നാണ്- ADGP പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രി ഒരാളേയുള്ളൂ. അദ്ദേഹം 24 മണിക്കൂറും ജോലിചെയ്യുന്ന ആളാണ്. അല്പനേരം മാറിനിന്നാല്‍ ആ റോള്‍ ചെയ്യാന്‍ വേറൊരു മുഖ്യമന്ത്രി നമുക്കില്ല. അതിനാല്‍ ഏതുനേരത്തും അതിന് കഴിയുന്ന സംവിധാനമാണ് മുഖ്യമന്ത്രിക്ക് നല്‍കേണ്ടത് അജിത് കുമാർ പറഞ്ഞിരിക്കുന്നു.


മുഖ്യമന്ത്രി അനുവദിക്കുകയാണെങ്കില്‍ നിലവിലുള്ളതിനെക്കാള്‍ വലിയ സുരക്ഷയാണ് അദ്ദേഹത്തിന് നല്‍കേണ്ടത്. സുരക്ഷാ ഭീഷണികള്‍ പുറത്തുപറയാനാകില്ല. മാവോവാദി ഭീഷണിയുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള വ്യക്തിക്ക് സുരക്ഷയൊരുക്കുമ്പോള്‍ നേരിയ സാധ്യതപോലും തള്ളിക്കളയാതെ പരിഗണിക്കണമെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ADGP പറഞ്ഞു.

പെരുമ്പാവൂരില്‍ നവകേരള സദസ്സിന്റെ ബസിനുനേരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ ഏറ് ഉണ്ടായതില്‍പ്പിന്നെയാണ് പോലീസ് നടപടി കടുപ്പിച്ചത്. പോലീസിന്റെ മുഴുവന്‍ സംവിധാനവും പൂര്‍ണമായി റോഡിലിറങ്ങി. മുഴുവന്‍ പോലീസിനും അഭിമാനിക്കാവുന്ന അസൈന്‍മെന്റായിരുന്നു നവകേരളസദസ്സി ന്റെ സുരക്ഷയെന്നും ADGP അവകാശപ്പെടുന്നു. മുഖ്യമന്ത്രിക്ക് നവകേരള ബസ് വാങ്ങിയത് വന്‍ വിവാദമായിരിക്കുമ്പോഴാണ് പുതിയ കാരവന്‍ ആവശ്യം വന്നിരിക്കുന്നത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

39 mins ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

8 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

9 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

9 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

10 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

10 hours ago