Crime,

24 ന്യൂസിന് പിറകെ ജനവും, ജന്മഭൂമിയും അടച്ചുപൂട്ടിക്കാൻ പിണറായി, പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി, പിന്നെ പിണറായിയിൽ പോയി ഒളിക്കും?

24 ന്യൂസ് ചാനലിന് പിന്നാലെ മൂന്ന് മാധ്യമപ്രവർത്തകർക്ക് നേരെ കൂടി പിണറായിയുടെ പോലീസിന്റെ നോട്ടീസ്. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് റിപ്പോർട്ട് ചെയ്ത മൂന്നു മൂന്ന് മാധ്യമപ്രവർത്തകർക്ക് കൂടി പൊലീസ് നോട്ടീസ്.

പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതിന് പിന്നാലെയാണ് നോട്ടീസ്.ജനം ടിവി റിപ്പോർട്ടർ രശ്മി കാർത്തിക, ക്യാമറമാൻ നിഥിൻ എബി, ജന്മഭൂമി ഫോട്ടോഗ്രാഫർ അനിൽ ഗോപി എന്നിവർക്കാണ് മ്യൂസിയം പൊലീസ് നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

ക്രിമിനൽ നടപടി ക്രമം 41എ വകുപ്പ് പ്രകാരമാണ് ചോദ്യം ചെയ്യാൻ ഹാജരാകാൻ നിർദ്ദേശിച്ചതെന്ന് നോട്ടീസിൽ പറയുന്നു. തെളിവുകൾ നശിപ്പിക്കാൻ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും നോട്ടീസിലുണ്ട്. കണ്ടാലറിയാവുന്ന നാല് മാധ്യമപ്രവർത്തകർക്ക് എതിരെയായിരുന്നു പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസ് വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു മഹിള മോർച്ച പ്രവർത്തകർ ഡിജിപിയുടെ വസതിയിലേക്കു തള്ളിക്കയറിയത്. ഡിജിപി വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധം മുൻകൂട്ടിയറിഞ്ഞിരുന്നില്ല.

സാധാരണ ഗതിയിൽ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രകടനങ്ങളോ മാർച്ചുകളോ പ്രതിഷേധങ്ങളോ ഉണ്ടാകാറില്ല. ഇക്കാരണത്താൽ പൊലീസിനെ ഞെട്ടിച്ച പ്രതിഷേധമായിരുന്നു മഹിള മോർച്ച പ്രവർത്തകരുടേത്. പരാതി നൽകാനെന്ന പേരിലാണ് പ്രതിഷേധക്കാരിൽ രണ്ടു പേർ ഗേറ്റിനു സമീപം കാവലുണ്ടായിരുന്ന പൊലീസുകാരെ സമീപിച്ചത്. എന്നാൽ പരാതി പൊലീസ് ആസ്ഥാനത്താണ് നൽകേണ്ടത് എന്ന് ഇവർ സ്ത്രീകളെ അറിയിച്ചു. ഇതിനിടെ മൂന്നു സ്ത്രീകൾ കൂടി ഇവിടെയെത്തി.

ഗേറ്റ് പൂർണമായി അടച്ചിട്ടില്ലായിരുന്നതിനാൽ ആ പഴുതിലൂടെ ഇവർ അഞ്ചുപേരും അകത്തു കയറുകയായിരുന്നു. ഗേറ്റ് തുറന്നിട്ടതും പ്രതിഷേധക്കാരെ മടക്കി അയയ്ക്കാതിരുന്നതും ഗുരുതരമായ വീഴ്ചയാണെന്നും നിരുത്തരവാദപരമായ നടപടിയാണെന്നും ആർആർഎഫിന്റെ തന്നെ അസിസ്റ്റന്റ് കമാൻഡന്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്നുപൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസിനെതിരെ കെ എസ് യു പ്രവർത്തകർ നടത്തിയ ഷൂ ഏറ് തത്സമയം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കഴിഞ്ഞയാഴ്ച 24 ന്യൂസ് റിപ്പോർട്ടർ വി ജി വിനീതയ്ക്കെതിരെ പൊലീസ് ഗൂഢാലോചന കുറ്റത്തിന് കേസെടുത്തിരുന്നു. എറണാകുളം കുറുപ്പംപടി പൊലീസ് നീതയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുക യായിരുന്നു.

എന്നാൽ പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാ യിരുന്നു. ഗൂഢാലോചന ഗൂഢാലോചന തന്നെയാണ്. മാധ്യമപ്രവർത്ത കർക്കെതിരായ കേസിൽ പൊലീസിന് വിശ്വാസക്കുറവില്ല. പൊലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെയല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാം. ശബ്ദമുയർത്തി വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്താൻ പറ്റിയവരുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തക രുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറിയത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കും, കുറുപ്പംപടിയിൽ നവകരേള ബസ്സിനു നേരെ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവർത്തകർക്കെതിരായ കേസിൽ പൊലീസിന് വിശ്വാസക്കുറവില്ല. പൊലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെയല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാം.

ശബ്ദമുയർത്തി വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്താൻ പറ്റിയവരുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറിയത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കും, കുറുപ്പംപടിയിൽ നവകരേള ബസ്സിനു നേരെ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്കെതിരെയുമാണ് പൊലീസ് കേസെടുത്തി രിക്കുന്നത്.

crime-administrator

Recent Posts

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

9 mins ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

58 mins ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

11 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

12 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

13 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

16 hours ago