News

നടൻ ബാലയെ എലിസബത്തും തേച്ചിട്ടു പോയി, ആ തങ്കം എവിടെപ്പോയെന്ന് അമൃത ?

ചലച്ചിത്ര നടൻ ബാല അടുത്തിടെ വാര്‍ത്തകളില്‍ നിരന്തരം ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ നടൻ ബാല തന്റെ വിവാഹ മോചനത്തിലേക്ക് നയിച്ച സംഭവം എന്ന പേരില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഭാര്യ എലിസബത്തിനെ ബാലയ്‍ക്കൊപ്പം ഒരു വീഡിയോയിലും അടുത്തിടെ കാണാത്തതിലും ആരാധകര്‍ സംശയങ്ങളുന്നയിച്ചിരുന്നു. അതില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. ഗായിക അമൃതാ സുരേഷുമായി ബാല വിവാഹ മോചിതനായിരുന്നു. തുടര്‍ന്നായിരുന്നു എലിസബത്തിനെ ജീവിത പങ്കാളിയാക്കിയത്. അടുത്തിടെ നടൻ ബാലയ്‍ക്കൊപ്പമുള്ള ഒരു വീഡിയോയിലും എലിസബത്ത് ഉണ്ടായിരുന്നില്ല. എലിസബത്ത് ഇപ്പോള്‍ കൂടെയില്ല എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

‘എലിസബത്തിനെ വച്ച് ഇവരെയാരെയും താരതമ്യം ചെയ്യരുത്. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എലിസബത്തിന് നല്ലതു മാത്രമേ വരൂ.’ എന്നാണ് ബാല എന്ന നല്ല മനസിന്റെ വാക്കുകൾ.

റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. പിന്നീടായിരുന്നു പ്രണയം വിവാഹത്തിലെത്തിയത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഏറെ നാളുകളായി ഇരുവരും വിവാഹമോചിതരായിട്ട്. എന്നാൽ ഇന്നും ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. മകളുടെ പേരിൽ ഇപ്പോഴും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ബന്ധം വേർപ്പെടുത്തിയപ്പോൾ മകളുടെ സംരക്ഷണം അമൃതയ്ക്കാണ് കി‍ട്ടിയത്.

എന്നാൽ അമൃത മകളെ സംരക്ഷിക്കാൻ തുടങ്ങിയശേഷം തനിക്ക് കാണാനോ സംസാരിക്കാനോ സാധിക്കുന്നില്ലെന്നതാണ് എന്നത്തേയും ബാലയുടെ പരാതി. ഒരു സമയത്ത് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാല ചില വെളിപ്പെടുത്തലുകൾ അഭിമുഖത്തിൽ നടത്തിയതോടെ അമൃത-ബാല വിഷയം വീണ്ടും ചർച്ചയാവുകയാണ്.‍ അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയത് കാണാൻ പാടില്ലാത്ത ചിലത് കണ്ടതുകൊണ്ടാണെന്നാണ് ബാല പറഞ്ഞത്. പലതും താൻ തുറന്ന് പറയാത്തതാണെന്നും ബാല പറഞ്ഞിരുന്നു.

മലയാളത്തില്‍ 2006ല്‍ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല അരങ്ങേറിയത്. ബാല പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും സഹ നടനായുമൊക്കെ വേഷമിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം ഷെഫീഖിന്റ സന്തോഷമാണ് നടൻ ബാല വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശത്തിന് എത്തിയത്. സംവിധാനം അനൂപ് പന്തളമായിരുന്നു. അമീര്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബാല വേഷമിട്ടത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എല്‍ദോ ഐസക് ആയിരുന്നു. ഷെഫീഖിന്റെ സന്തോഷം ഹിറ്റാകുകയും ചിത്രത്തിലെ കഥാപാത്രം ബാല അവതരിപ്പിച്ചത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ഉണ്ടായി.

നേരത്തെ താൻ ഏറെ അനുഭവിച്ച വ്യക്തിയാണെന്ന് പറഞ്ഞ ബാല രംഗത്ത് വന്നിരുന്നു. മകളുടെ കാര്യവുമായി ബന്ധപ്പെട്ടായിരുന്നു ഈ പ്രതികരണം. ഞാൻ കോടതിയിൽ 6 വർഷം കയറി ഇറങ്ങി. 3 വയസുള്ള എന്റെ മകളെ ഞാൻ റേപ്പ് ചെയ്യുമോ. അങ്ങനെ ഒരു കേസ് വന്നിരുന്നു. പക്ഷെ കോടതി അത് എടുത്തില്ല. അതും അനുഭവിച്ച ഒരു മനുഷ്യനാണ് ഞാൻ. സത്യം പറഞ്ഞാലും കുറ്റം എന്റെ പേരിലാണ്. 30 വയസിലാണ് കേസ് തുടങ്ങിയത്. കോടതി കയറി ഇറങ്ങിയ ശേഷം അഞ്ചാം വർഷം ഞാൻ എവിഡൻസ് കൊടുത്തു. ഡിഫൻസിന് വേണ്ടിയാണ് എവിഡൻസ് കൊടുത്തത്. പോക്സോ കേസ് എന്റെമേൽ വന്നതുകൊണ്ട് സത്യങ്ങൾ ഞാൻ കോടതിയിൽ പറഞ്ഞു. എവിഡൻസ് കൊടുത്തു. അതുവരെ ഞാൻ ഒന്നും പറഞ്ഞില്ല എന്നും ബാല പറയുന്നു.

സ്കൂളിൽ പോയാലും കുഞ്ഞിനെ കാണാൻ അനുവദിക്കില്ല. കുഞ്ഞിനെ കാണിക്കരുതെന്ന് എഴുതികൊടുത്തിരിക്കുകയാണ്. എന്റെ മകളെ മഹാറാണിയെപ്പോലെ വളർത്താനാണ് ഞാൻ ആഗ്രഹിച്ചത്. എരുമമാട് പോലെ വളർന്നാലോ. വളർത്തുന്നതിന് ഒരു രീതിയുണ്ട്. തറവാടിത്തം എന്നൊന്നില്ല. അതിനുവേണ്ടിയാണ് ഞാൻ ഫൈറ്റ് ചെയ്യുന്നതെന്നും ബാല വ്യക്തമാക്കി.

അമൃതയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടതാണെന്ന് ബാല പറയുന്നുണ്ട്. മകളായത് കൊണ്ടാണ് ഒന്നും പറയാതിരുന്നത്. മകനായിരുന്നെങ്കില്‍ ഫോട്ടോ സഹിതം എല്ലാം പുറത്ത് വിട്ടേനെയെന്നും ബാല തുറന്നടിച്ചു. വിവാഹമോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബാല അമൃതയെ വിടാതെ പിന്തുടരുന്നതില്‍ ഇതിനകം വിമര്‍ശനം വന്നിട്ടുണ്ട്. ആരോപണത്തില്‍ അമൃതയോ കുടുംബമോ ഇതുവരെ മറുപടി പറയാൻ തയ്യാറായിട്ടില്ല.

crime-administrator

Recent Posts

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

39 mins ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

1 hour ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

2 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

2 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

3 hours ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

5 hours ago