Kerala

പിണറായിക്ക് അധികകാലം കേരളീയരെ പറ്റിച്ച് മുന്നോട്ട് പോകാന്‍ ആവില്ല – വി എം സുധീരൻ

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന് അധികകാലം കേരളീയരെ പറ്റിച്ച് മുന്നോട്ട് പോകാന്‍ ആവില്ലെന്നും, കലാപത്തിന് വഴിയെരുക്കിയെന്നതാണ് നവകേരള സദസിന്റെ സംഭാവനയെന്നും കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍. ക്രിസ്തുമസ് ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കെ റെയില്‍ സില്‍വര്‍ ലൈന്‍ ജനകീയ സമര സമിതിയുടെ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവകേരള സദസ് അക്ഷരാര്‍ഥത്തില്‍ വേസ്റ്റ് ആയിരുന്നു. സെക്രട്ടേറിയറ്റിലടക്കം സര്‍ക്കാര്‍ ഓഫിസുകളില്‍ എട്ടു ലക്ഷത്തി ലധികം ഫയലുകള്‍ പരിഹാരമില്ലാതെ കെട്ടികിടക്കുമ്പോഴാണ് നവ കേരള സദസ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് അധികകാലം കേരളീയരെ ഇങ്ങനെ പറ്റിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല. എന്തിനായിരുന്നു നവകേള സദസ് എന്ന പാഴ് വേലയെന്ന് ആര്‍ക്കും അറിയില്ല. സദസിലൂടെ യാതൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. യാത്ര കടന്നുപോയപ്പോള്‍ കലാപമുണ്ടാക്കാന്‍ മുഖ്യമന്ത്രി അഹ്വാനം ചെയ്തു. കലാപത്തിന് വഴിയെരുക്കിയെന്നതാണ് നവകേരള സദസിന്റെ സംഭാവനയെന്നും സുധീരന്‍ പറഞ്ഞു.

നവകേരള സദസ് കൊണ്ട് കേരളത്തിന് പ്രയോജനമൊന്നും കിട്ടിയില്ല. സര്‍ക്കാരിനു കുറച്ചെങ്കിലും ധാരണയുണ്ടായിരുന്നെങ്കില്‍ ചിന്താശക്തിയുള്ളവരുമായി ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെ ആലോചന നടത്തിയിരുന്നുവെങ്കില്‍ നവകേരള സദസ് ഇതേ രീതിയല്ല ആസൂത്രണം ചെയ്യുക. മന്ത്രിമാര്‍ കൗണ്ടറുകളില്‍ ഇരുന്നു ജനങ്ങളുടെ പരാതി സ്വീകരിച്ച് പരിഹാരം നിര്‍ദേശിച്ചുവെങ്കില്‍ നവകേരള സദസ് ഗുണകരമായിരുന്നു.

ജനങ്ങള്‍ തള്ളിക്കളഞ്ഞ കെ റെയില്‍ പദ്ധതി നവകേരള സദസില്‍ വീണ്ടും തല പൊക്കി. ഈ നാടിന് ഹിതകരമല്ലാത്ത പദ്ധതിയാണിത്. പദ്ധതിക്കെതിരെ വലിയ പ്രതികരണമാണ് സംസ്ഥാനത്തുണ്ടായത്. ഇത്രയേറെ ജനരോക്ഷം ഉയര്‍ന്ന മാറ്റൊരു പദ്ധതി വേറെയില്ല. അത്രമാത്രം വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. ജനങ്ങളുടെ ജിവിതത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പദ്ധതിയാണ്. സ്വന്തം ഭൂമിയില്‍ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്- സുധീരൻ പറഞ്ഞു

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

1 hour ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

2 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

3 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

13 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

14 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

15 hours ago