തൊടുപുഴ . ഇടുക്കി അടിമാലിയില്‍ ക്ഷേമപെന്ഷന് ലഭികാത്തതിനെ തുടര്‍ന്ന് ഭിക്ഷയാചിച്ച് തെരുവിലിറങ്ങിയ മറിയക്കുട്ടിക്കും അന്നയ്ക്കും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയുടെ വക ക്രിസ്തുമസ് സമ്മാനം എത്തി. ഇരുവര്‍ക്കും 5000 രൂപ വീതവും ക്രിസ്മസ് കേക്കും കെ സി വേണുഗോപാല്‍ സമ്മാനമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി എത്തിക്കുകയായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മാനം മറിയക്കുട്ടിയുടെയും അന്നയുടെയും വീട്ടിലെത്തിയാണ് കൈമാറിയത്. എംപിയുടെ ക്രിസ്തുമസ് ആശംസയും ഇരുവരേയും അറിയിച്ചു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും കൂടെയുണ്ടാകുമെന്നാണ് വേണു ഗോപാൽ മറിയക്കുട്ടിയെയും, അന്നയെയും അറിയിച്ചിരിക്കുന്നത്. അടിമാലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ. വര്‍ഗീസ്, ദേവികുളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കനകനും മഹിളാ കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് മിനി ബിജു എന്നിവരാണ് കെ.സി.വേണുഗോപാലിന്റെ ക്രിസ്തുമസ് സമ്മാനം കൈമാറാൻ എത്തിയിരുന്നത്.
കാര്യമായ ആഘോഷങ്ങളൊന്നും ഇല്ലാതെയായിരുന്നു മറിയക്കുട്ടിയുടെ ക്രിസ്തുമസ്. എന്നാല്‍ പലരും ക്രിസ്മസ് സമ്മാനങ്ങളുമായി എത്തി. അത് അവരെ ഏറെ സന്തോഷിപ്പിച്ചു. കോതമംഗലത്ത് നിന്ന് യൂത്ത് കോൺഗ്രസിന്റെ കുറേ പേര് എത്തിയത് കുറെ സാധനുങ്ങളുമായിട്ടായിരുന്നു. ഇറച്ചിയും മീനുമൊക്കെ അവർ കൊണ്ടുവന്ന സാധനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു – മറിയക്കുട്ടി പറയുന്നു. 1600 രൂപ പെൻഷൻ കിട്ടിയത് കൊണ്ട് ക്രിസ്തുമസിന് എന്തേലും ചെയ്യാനാകുമോ എന്നും മറിയക്കുട്ടി ചോദിച്ചു. പ്രധാനമന്ത്രി കേരളത്തിലേക്ക് ആയിരം കോടി എന്തോ അയച്ചെന്ന് പറയുന്നുണ്ട്. അത് കിട്ടിയപ്പോഴെങ്കിലും പെൻഷൻ തീര്‍ത്ത് തരാമായിരുന്നു. ക്രിസ്തുമസിന് വീട്ടിൽ ഒന്നും ഉണ്ടാക്കിയില്ല. കടുംചായ മാത്രമാണ് ഉള്ളത്. എന്നിരുന്നാലും സമ്മാനങ്ങള്‍ കിട്ടിയത് വലിയ സന്തോഷമുള്ള കാര്യമാണെന്നും മറിയക്കുട്ടി പറഞ്ഞു.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…