Kerala

സ്നേഹം ഭൂമിയിൽ പിറവി കൊണ്ട ക്രിസ്തുമസ്, പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന്

തിരുവനന്തപുരം . സ്‌നേഹത്തിന്റെ സുവിശേഷമായി മണ്ണിൽ പിറന്ന ക്രിസ്തുവിനെ സ്മരിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. മഞ്ഞുറഞ്ഞ പാതിരാവില്‍, മരംകോച്ചുന്ന തണുപ്പില്‍ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ എത്ര എളിമയിലും സാധാരണതയിലുമാണ് യേശു സ്‌നേഹമായി പിറവികൊണ്ടത്. ജീവിതത്തെ, അതിന്റെ നൈരന്തര്യത്തെ ദൈവസ്‌നേഹത്തിന്റെ പ്രകാശത്തില്‍ ദര്‍ശിച്ചു. സ്‌നേഹവും സഹനവും സമാധാനവും നിറഞ്ഞതായിരുന്നു ആ ജീവിതയാത്ര.

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കി ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ് വിശ്വസികൾ. സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും വലിയ ആഘോഷത്തോടെയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേറ്റത്. പ്രിയപെട്ടവർക്കൊപ്പം കേക്ക് മുറിച്ചും പുൽക്കൂടൊരുക്കിയുമെല്ലാം വിശ്വാസികൾ സന്തോഷം പങ്കുവെക്കുന്നു.

കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പാതിര കുർബാന നടന്നു. തിരുവനന്തപുരം പാളയം പള്ളിയിൽ നടന്ന ക്രിസ്മസ് പ്രാർത്ഥന കളിൽ നിരവധി പ്രമുഖർ പങ്കെടുക്കുകയുണ്ടായി. സംസ്ഥാനത്തെ ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നിരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിപുലമായ പരിപാടികളാണ് ക്രിസ്മസ് പ്രമാണിച്ച് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വസതിയിൽ ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാർക്ക് വിരുന്ന് നൽകുന്നുണ്ട്. ഉച്ചയ്‌ക്ക് 12.30നാണ് ചടങ്ങ് നടക്കുക. ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട പ്രമുഖ വ്യക്തികൾക്ക് ഇതിനായി ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തുന്നത്.

പ്രധാനമന്ത്രിയുടെ വസതിയിൽ ആദ്യമായാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്. മുൻപൊക്കെ മന്ത്രിമാരായിരുന്നു വിരുന്നുകൾ ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി ഈ ചടങ്ങുകളിൽ പങ്കെടുക്കുക യായിരുന്നു പതിവ്. ഇക്കൊല്ലം പ്രധാനമന്ത്രിയുടെ വസതിയിൽ തന്നെ വിരുന്ന് സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, ഗോവ, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാന ങ്ങളിലെ വിവിധ സഭാദ്ധ്യക്ഷന്മാർക്കും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്തെ ക്രൈസ്തവ ഭവനങ്ങളിൽ ക്രിസ്മസ് ദിനമായ ഇന്ന് ബിജെപി ഗൃഹസമ്പർക്കം നടത്തും. പാർട്ടിയും ക്രൈസ്തവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്നതാണ് ഗൃഹ സന്ദർശനത്തിൽ ലക്ഷ്യം വെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പാളയം പള്ളിയിൽ നടന്ന ക്രിസ്മസ് പരിപാടികളിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ അടക്കമുള്ള പ്രമുഖർ പങ്കെടുക്കുകയുണ്ടായി.

മാനവകുലത്തോടൊപ്പം പ്രപഞ്ചവും ക്രിസ്തുവിന്റെ വരവിനെ എതിരേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുമ്പോൾ മനുഷ്യരാകമാനം ആഗ്രഹിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും പരസ്പര സ്‌നേഹത്തിനും വിശ്വസമാധാനത്തിനും വേണ്ടിയാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത, ഡോ. തോമസ്. ജെ. നെറ്റോ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

32 mins ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

1 hour ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

7 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

15 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

15 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

16 hours ago