Crime,

ഹർഷിന ഹൈക്കോടതിയിലേക്ക്, ഒരു കോടി രൂപ നഷ്‌ടപരിഹാരം വേണം

കോഴിക്കോട് . ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച് ഡോക്ടർമാർ തുന്നികെട്ടിയ സംഭവത്തിൽ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഹർഷിന സമരസമിതി. കോടതി ചെലവിനുള്ള പണം നാട്ടുകാരിൽ നിന്ന് പിരിച്ചെടുക്കുമെന്നും കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകുമെന്നും പരാതിക്കാരിയായ ഹർഷിന കോഴിക്കോട് പറഞ്ഞു.

സംഭവത്തിൽ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് പോലീസ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം നല്‍കുമെന്നാണ് വിവരം. നേരത്തെ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സാ പിഴവ് വരുത്തിയ സംഘത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകുന്നത്.

സർ‌ക്കാർ തീരുമാനം അനുകൂലമാണെങ്കിലും പൂർണമായ നീതി ഇപ്പോഴും അകലെയാണെന്നും അതുകൊണ്ട് തന്നെ നീതി ഉറപ്പാകുന്നതു വരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഹർഷിന പറഞ്ഞു. ഹർഷിനയുടെ പരാതിയിൽ അറസ്‌റ്റിലായ നാല് പ്രതികളും ഇപ്പോൾ ജാമ്യത്തിലാണുള്ളത് .

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2017 നവംബര്‍ 30ന് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന ഡോ. സികെ രമേശന്‍, ഡോ എം ഷഹ്ന, മെഡിക്കല്‍ കോളജിലെ സ്‌റ്റാഫ് നഴ്‌സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കേസിൽ ഒന്നാം പ്രതിയായ ഡോ. സി കെ രമേശൻ നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ അസിസ്‌റ്റൻറ് പ്രൊഫസറാണ്. ഡോ. ഷഹ്ന മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും നഴ്‌സുമാരായ രഹ്നയും മഞ്ജുവും കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ജോലി ചെയ്യുന്നത്. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തതിന് ശേഷമാണ് കേസിൽ കാര്യമായ പുരോഗതി വരുന്നത്.

ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രണ്ട് ഡോക്‌ടര്‍മാര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കുമെതിരെ കുറ്റം ചുമത്തി പ്രതിപ്പട്ടിക ഉണ്ടാക്കുന്നത്. ഹര്‍ഷിനയുടെ പ്രസവസമയത്ത് ഇവര്‍ നാലുപേരുമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് എന്നതിന് തെളിവ് ലഭിച്ചതായാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

10 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

11 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

15 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

16 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

16 hours ago