Kerala

കടമ്പൂര്‍ സ്കൂൾ കേസിൽ സർക്കാരിന് തിരിച്ചടി, അദ്ധ്യാപകർക്ക് ശമ്പളവും കുടിശികയും കൊടുക്കുന്നില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പു സെക്രട്ടറിയും,ഡയറക്ടറും,ഡി.ഇ.ഒയും ശമ്പളം വാങ്ങേണ്ട

കണ്ണൂർ . കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകർക്ക് ശമ്പളവും കുടിശികയും കൊടുക്കുന്നില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരായ പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറിയും, പൊതുവിദ്യാഭ്യാസ ഡയറക്ടറും, കണ്ണൂര്‍ ഡി.ഇ.ഒയും ശമ്പളം വാങ്ങരുതെന്ന് ഹൈക്കോടതി. ശമ്പള കുടിശ്ശിക കൊടുത്തു തീര്‍ക്കണമെന്ന ഉത്തരവ് ജനുവരി നാലിനകം നടപ്പാക്കണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞിരിക്കുന്നത്.

കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചു. കോടതി വിധി നടപ്പിലാക്കാത്ത പക്ഷം ഉത്തരവ് പാലിക്കുന്നതുവരെ സർക്കാർ ഉദ്യോഗസ്ഥരായ പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, കണ്ണൂര്‍ ഡി.ഇ.ഒ കെ. ജിഗീഷു എന്നിവര്‍ ശമ്പളം വാങ്ങരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അദ്ധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പളകുടിശ്ശിക നല്‍കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്ന് ആരോപിച്ച് കടമ്പൂര്‍ സ്‌കൂള്‍ മാനേജര്‍ പി. മുരളീധരന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് പുലപ്പെടുവിച്ചത്.

കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2016 മുതല്‍ നിയമിതരായ 128 അദ്ധ്യാപകരുടെ നിയമനങ്ങള്‍ രണ്ടു മാസത്തിനകം അംഗീകരിച്ച് മുഴുവന്‍ ശമ്പള കുടിശ്ശികയും നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരി 23 ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബെഞ്ച് രണ്ടുമാസത്തിനകം ഉത്തരവ് നടപ്പാക്കാന്‍ ആഗസ്റ്റ് ഒമ്പതിന് ഉത്തരവിട്ടിരുന്നെങ്കിലും ഈ ഉത്തരവ് നടപ്പാക്കാൻ സർക്കാർ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് സ്‌കൂള്‍ മാനേജര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നത്.

കോടതിയലക്ഷ്യ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ജനുവരി നാലിനകം ഉത്തരവു പാലിക്കാന്‍ നിര്‍ദ്ദേശിക്കുക യായിരുന്നു. ഇതോടെ കണ്ണൂർ ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കടമ്പൂർ സ്കൂളിലെ അധ്യാപകർക്ക് തങ്ങൾ ഇത്ര നാളും അനുഭവിച്ച ജീവിത ദുരിതത്തിന് ഇതോടെ പരിഹാരമാവും.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

26 mins ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

55 mins ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

7 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

15 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

15 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

16 hours ago