Health

കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിക്ക് പോയി മദ്യപിച്ച 16 കാരിയെ ഡിഅഡിക്ഷൻ സെന്ററിലാക്കി, കാര്യങ്ങൾ അറിഞ്ഞപ്പോൾ കുട്ടിയുടെ പേര് വെട്ടി പിതാവിനെ അഡ്മിറ്റ്‌ ചെയ്തു

പാലാ . കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിക്ക് പോയി പതിനാറുകാരി മദ്യപിച്ചതിന് മകളെ ഡിഅഡിക്ഷൻ സെന്ററിൽ കൊണ്ടുപോയ പിതാവിന്റെ കഥ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പതിനാറു കാരി മദ്യപിച്ച കാര്യം നാട്ടുകാരും വീട്ടുകാരും ഒക്കെ അറിഞ്ഞു. അച്ഛൻ മകളെ പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി.

മെഡിക്കൽ ഓഫീസർ മകളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ‘സാർ, ഞാൻ ഇന്നലെ മദ്യപിച്ചത് ജീവിതത്തിലാദ്യമായാണ്. എന്റെ അച്ഛൻ 22 വർഷമായി മദ്യപിക്കുകയാണ്. കുടി നിർത്തുന്നില്ല. ആദ്യം അച്ഛനെയല്ലേ ചികിത്സിക്കേണ്ടത്’. എന്നായി പതിനാറു കാരി. പതിനാറുകാരി ഇത് പറഞ്ഞതോടെ തനിക്കും സമ്മതിക്കേണ്ടി വന്നു എന്നാണ് പാലാ വിമുക്തി ഡിഅഡിക്ഷൻ സെന്ററിലെ ഡോ. കെ.കെ. ശ്രീജിത്ത് പറയുന്നത്.

തുടർന്ന് ഡോക്ടർ ആശുപത്രി രജിസ്റ്ററിൽ എഴുതി ചേർത്ത മകളുടെ പേര് വെട്ടി പകരം അച്ഛന്റെ പേരെഴുതി അഡ്മിറ്റാക്കി. അതോടെ അച്ഛൻ കുടി നിർത്തി. കഴിഞ്ഞ ദിവസം നടന്ന എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷൻ സെന്ററിൽ നടത്തിയ ”സമൃദ്ധി” ഏകദിന സെമിനാറിൽ സംസാരിക്കവെ ഡോ. ശ്രീജിത്ത് പറഞ്ഞത് കേട്ട് സദസ് സ്തംഭിച്ചു പോയി.

ഏകദിന സെമിനാറിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുക യായിരുന്നു ഡോ. ശ്രീജിത്ത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലകപ്പെടുകയും ചികിത്സ നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്ത യുവാക്കളും പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി കാലും അടങ്ങുന്നതായിരുന്നു സദസ്. ഇവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

പാലാ നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. വിമുക്തി മാനേജർ കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ലാലു പി.ആർ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. എം. അരുൺ, പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദ്, പാലാ വിമുക്തി ഡിഅഡിക്ഷൻ സെന്ററിലെ സൈക്യാട്രിക്ക് സോഷ്യൽ വർക്കർ ആശ മരിയ പോൾ തുടങ്ങിയവർ ആശംസകൾ നേർന്നു.

crime-administrator

Recent Posts

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

27 mins ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

48 mins ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

5 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

5 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

8 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

17 hours ago