Crime,

സംസ്ഥാനത്ത് ആഭ്യന്തരം കൈയ്യിലെടുത്ത് CPM, ‘രണ്ടുകൈയും കാലും തല്ലിയൊടിക്കും, ഏത് ജയിലിൽ കിടന്നാലും ഞങ്ങൾക്കത് പുല്ലാണ്’

തൃശൂർ . കേരളത്തിൽ നിയമവാഴ്ച തകർന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെ ആരോപണം ഉയർത്തിയിരിക്കെ സംസ്ഥാന ത്തെ ആഭ്യന്തരം SFIയും DYFIയും CPMമ്മും കയ്യാളിയിരിക്കുകയാ ണെന്നു തെളിയിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ചാലക്കുടിയിൽ സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ സംസ്ഥാന പോലിസിസിന്റെ ഭാഗമായ എസ്.ഐയ്‌ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയിരിക്കുകയാണ് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയിലെ ഒരു നേതാവ്. ചാലക്കുടി സബ് ഇൻസ്‌പെക്‌ടർ അഫ്‌സലിനെതിരെയാണ് എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം ഹസൻ മുബാറക്ക് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

‘കുട്ടികളോട് ഇങ്ങനെ പെരുമാറിക്കഴിഞ്ഞാൽ രണ്ടുകൈയും കാലും തല്ലിയൊടിക്കും. വിയ്യൂരിൽ കിടന്നാലും കണ്ണൂരിൽ കിടന്നാലും പൂ‌ജപ്പുര കിടന്നാലും ഞങ്ങൾക്കത് പുല്ലാണ്. ഏതെങ്കിലും ജയിൽ കാണിച്ചോ ലാത്തികാണിച്ചോ SFIയെ തടയാമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരുടെ സ്വർഗത്തിലാണ്.’ ഹസൻ മുബാറക്ക് പറഞ്ഞിരിക്കുന്ന വാക്കുകളാണിത്. കുട്ടി സഖാക്കള് പറഞ്ഞത് മുഖ്യമന്ത്രിക്ക് കേൾക്കാനാവില്ല. പക്ഷെ ഒരു യാഥാർഥ്യമുണ്ട്, ആഭ്യന്തരം അവർ പിണറായിയുടെ കൈയ്യിൽ നിന്ന് അടിച്ചോണ്ട് പോയി. പശ്ചിമ ബംഗാളിൽ എന്ത് നടന്നോ അത് തന്നെയാണ് ഇവിടെയും നടക്കുന്നത്. സത്യത്തിലിപ്പോൾ പിണറായി പിണുവായി.

എസ്.ഐ. അഫ്‌സലിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക, പൊലീസ് നരനായാട്ടിൽ പ്രതിഷധിക്കുക എന്നീ മുദ്രാവാക്യങ്ങ ളുമായാണ് SFI ചാലക്കുടിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടെയായിരുന്നു SI ക്കെതിരെയുള്ള ഹസൻ മുബാറക്കിന്റെ ഭീഷണി പ്രസംഗം. ചാലക്കുടിയിൽ സർക്കാർ ഐ.ടി.ഐയിൽ തിരഞ്ഞെടുപ്പ് നടന്നതുമായി ബന്ധപ്പെട്ട് എബിവിപി – എസ് എഫ് ഐ സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ SFI പ്രവർ‌ത്തകർ കഴിഞ്ഞദിവസം പൊലീസ് ജീപ്പ് തല്ലിതകർക്കുന്നത്.

DYFI നേതാവ് നിധിൻ പുല്ലനാണ് ജീപ്പ് തകർത്തത്. സംഭവത്തിൽ നിധിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ബലമായി നിധിനെ CPM നേതാക്കൾ മോചിപ്പിക്കുകയായിരുന്നു. ഇതിനു പിറകെ ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഹെൽമറ്റ് ധരിക്കാത്തതിന് പിഴയിട്ടതിനാണ് ഇയാൾ പൊലീസ് ജീപ്പ് തല്ലിത്തകർത്തതെന്നാണ് പൊലീസ് റിപ്പോർട്ടി ൽ പറഞ്ഞിരിക്കുന്നത്. പൊലീസുകാർ ജീപ്പിലിരിക്കെയാണ് ജീപ്പിന് മുകളിലേക്ക് ഇയാൾ കയറി ചില്ല് അടിച്ചുതകർക്കുന്നത്.

crime-administrator

Recent Posts

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

43 mins ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

56 mins ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

1 hour ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

4 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

5 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

5 hours ago