Kerala

എപ്പോള്‍ മരിക്കുമെന്നും ഇനി അറിയാം, എ ഐ ടൂള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍

എപ്പോള്‍ മരിക്കുമെന്നും ഇനി അറിയാം വിശ്വസിക്കുമോ? ഇല്ലെങ്കിൽ ഇനി വിശ്വസിച്ചേ മതിയാകൂ. ആയുസ് പ്രവചിക്കുന്ന എ ഐ ടൂള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. എപ്പോള്‍ മരിക്കുമെന്നു ഇനി മുൻകൂട്ടി അറിയാം. ആയുസ് പ്രവചിക്കുന്ന എ ഐ ടൂള്‍ രംഗത്തിറക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

മരിച്ചവരും ജീവിച്ചിരിക്കുന്നവരും ആയ ആളുകളുടെ ക്ലോണുകള്‍ വരെ എഐ സാങ്കേതിക വിദ്യയില്‍ ചിത്രങ്ങളായും വീഡിയോ ആയും ലഭിക്കും. കൂടാതെ കഥ, നോവല്‍, തിരക്കഥ,, ചിത്രരചന തുടങ്ങി വിവിധ മേഖലകളില്‍ എ.ഐ ടൂളുകള്‍ പുതുതായി രംഗപ്രവേശനം ചെയ്തു. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഒരാളുടെ ആയുസ് വരെ പ്രവചിക്കാൻ കഴിയുമെന്ന അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഡെൻമാര്‍ക്കിലെ ശാസ്ത്രജ്ഞര്‍.

ഡെൻമാര്‍ക്ക് ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ എ.ഐ മോഡലിന് പിന്നില്‍. ചാറ്റ് ജിപിടിയുടെ മാതൃകയില്‍ വികസിപ്പിച്ച ലൈഫ്2വെക് (LIFE2VEC) ആണ് ഈ എ.ഐ മോഡല്‍. രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ മോഡലിനെ പരിശീലിപ്പിക്കുക. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വരുമാനം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ അടിസ്ഥാനമാക്കി ലൈഫ്2വെക്കിന്റെ പ്രവചനം ഉണ്ടാവുന്നത്.

ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ഈ എ.ഐ മോഡല്‍ ആയുസ് പ്രവചിക്കുകയെന്നും ഗവേഷകര്‍ പറഞ്ഞിരിക്കുന്നു. നിലവിലുള്ള ഏതൊരു സംവിധാനത്തെക്കാളും കൂടുതല്‍ കൃത്യമായി ആളുകളുടെ മരണസമയം പ്രവചിക്കാൻ ഈ മോഡലിന് കഴിയുമെന്നാണ് ശാസ്ത്രജ്‍ഞര്‍ പറഞ്ഞിരിക്കുന്നത്. മരണം പ്രവചിക്കാനുള്ള ഒരു സംവിധാനം വേണമെന്ന് ആളുകള്‍ വര്‍ഷങ്ങളായി ആലോചിക്കുന്ന കാര്യമാണ്. അതിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക് നല്ല ബോദ്ധ്യമുണ്ടായി രുന്നെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരില്‍ ഒരാളായ സുനെ ലേമാൻ പറഞ്ഞിട്ടുണ്ട്.

crime-administrator

Recent Posts

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

13 mins ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

40 mins ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

4 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

5 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

6 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

7 hours ago