Kerala

ഗൺമാനെ രക്ഷിച്ച്, സംസ്ഥാന പോലീസ് സേനയുടെ മാനം കെടുത്തി, പോലീസുകാരെയും പൊട്ടന്മാരാക്കി പിണറായി

തിരുവനന്തപുരം . സംസ്ഥാന മുക മന്ത്രി പിണറായി വിജയന് കണ്ണും കാതും കേൾക്കാതായ സംഭവം വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. ഗൺമാൻ വഴിയിലിറങ്ങി നീളമുള്ള ദണ്ഡുകൊണ്ട് പ്രതിഷേധക്കാരെ മർദിച്ചത് താൻ കണ്ടില്ലെന്നു പറഞ്ഞു സംസ്ഥാന പോലീസ് സേനയുടെ മാനം കെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇക്കാര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പോലും അമര്ഷമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം കോടതിയിൽ എത്തിയാൽ കോടതി മുറിയിൽ മുട്ടിടിച്ച് നിന്ന് മറുപേയെണ്ടി വരുന്നത് ഡി ജി പിയും.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള ഗൺമാൻ വഴിയിലിറങ്ങി നീളമുള്ള ദണ്ഡുകൊണ്ട് പ്രതിഷേധക്കാരെ മർദിച്ചത് ഉടനടി സസ്പെൻഷൻ നൽകേണ്ട കുറ്റമാണ്. എന്നാൽ തന്റെ ഗൺമാൻ അനിൽകുമാർ ആരെയും മർദിക്കുന്നത് താൻ കണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുമ്പോൾ, നടപടിയെടുക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുഖ്യനെപ്പോലെ തന്നെ കണ്ണുകാണാത്ത പൊട്ടന്മാരാവുകയാണ്.

ആലപ്പുഴയിൽ കഴിഞ്ഞ ശനിയാഴ്ച നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണു റോഡിൽ ചാടിയിറങ്ങി അനിൽ കുമാർ ദണ്ഡുകൊണ്ട് ക്രൂരമായി മർദിക്കുന്നത്. ഇതു താൻ കണ്ടില്ലെന്ന് ആദ്യദിവസം മുഖ്യമന്ത്രി പറഞ്ഞപ്പോൾ അടുത്ത ദിവസം ആ ചിത്രവും വിഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി കാണട്ടെ എന്ന് കരുതി മാധ്യമങ്ങൾ വീണ്ടും നൽകി. ദൃശ്യ മാധ്യമങ്ങൾ ആവട്ടെ അതിന്റെ വീഡിയോ പല തവണ ടെലികാസ്റ്റ് ചെയ്തു. എന്നിട്ടും അതു കണ്ടില്ലെന്നു പറഞ്ഞു ഗൺമാനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുകയുണ്ടായത്. രാജ്യത്ത് പത്രങ്ങളും ദൃശ്യമാധ്യമങ്ങളിലും വരുന്ന തന്നെ പറ്റിയുള്ള വാർത്തകൾ പോലും കാണാത്ത ഒരു മുഖ്യമന്ത്രി.

മുഖ്യമന്ത്രിക്ക് കണ്ണും കാതും കേൾക്കുന്നുണ്ടോ? എന്നാണു ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ചോദ്യമുയരുന്നത്. സത്യത്തിൽ മുഖ്യമന്ത്രിയുടെ പഴ്സനൽ സെക്യൂരിറ്റി ഓഫിസർ എന്ന പിഎസ്ഒ മാത്രമാണ് അനിൽ കുമാർ. പിഎസ്ഒ മാർക്ക് ലാത്തിയില്ല. പിസ്റ്റൾ മാത്രമാണ് അവരുടെ കയ്യിലെ ആയുധം. എപ്പോഴും മുഖ്യമന്ത്രിക്കൊപ്പം അവർ ഉണ്ടാവണമെന്നാണ് വ്യവസ്ഥ. ക്രമസമാധാനച്ചുമതല എന്നത് ഇവർക്കുള്ള ജോലിയല്ല. ഇവിടെ മുഖ്യമന്ത്രിയുടെ വാഹനം പോയിക്കഴിഞ്ഞ ശേഷമാണ് പിന്നിലെ വാഹനത്തിൽ എത്തി വാഹനത്തിൽ ഒളിപ്പിച്ചിരുന്ന ദണ്ഡ് എടുത്ത് അനിൽ പ്രതിഷേധക്കാരെ മർദിക്കുന്നത്. യൂണിഫോം പോലുമില്ലാതെയായിരുന്നു ഇത്. ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണ് ഇക്കാര്യത്തിൽ പച്ചയായി നടന്നിരിക്കുന്നത്.

അതെ സമയം,ആലപ്പുഴ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗ സ്ഥർക്ക് പരാതി നൽകി നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. പത്ര മാധ്യമങ്ങളിലും ചാനലുകളിലും വന്ന വർത്തകകൾക്ക് പുറമെ സി സി ടി വി ദൃശ്യങ്ങളും യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രി പറഞ്ഞതൊക്കെ പച്ച നുണയാണെന്ന് പറയാൻ യൂത്ത് കോൺഗ്രസ് കൊണ്ട് വരും. മുഖ്യന്റെ നുണയുടെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കാനുള്ള പുറപ്പാടിലാണ് യൂത്ത് കോൺഗ്രസ്.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

6 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

7 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

8 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

8 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

9 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

9 hours ago