World

ചൈനയിൽ ഭൂകമ്പത്തിൽ 111 പേർ മരിച്ചു, 230 ലധികം പേർക്ക് പരിക്കേറ്റു

ചൈനയിലെ ഗാൻസു-ക്വിങ്ഹായ് അതിർത്തി മേഖലയിൽ ഉണ്ടായ ഭൂകമ്പത്തിൽ 111 പേർ മരിച്ചു. 230 ലധികം പേർക്ക് പരിക്കേറ്റു. ഭൂചലനത്തിന് 6.1 തീവ്രതയാണ് ഉണ്ടായിരുന്നതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.

ഭൂചലനം 35 കിലോമീറ്റർ താഴ്ചയിലാണ് ഉണ്ടായത്. പ്രഭവകേന്ദ്രം 102 കിലോമീറ്റർ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ഗാൻസുവിന്റെ പ്രവിശ്യാ തലസ്ഥാന നഗരമായ ലാൻ‌ഷൂവാണെന്ന് ഇഎം‌എസ്‌സി വ്യക്തമാക്കി. ഭൂകമ്പത്തെത്തുടർന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ പറത്തുവിട്ടിട്ടില്ല. രണ്ട് വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾക്കിടയിലുള്ള അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രക്ഷാ പ്രവർത്തനത്തിനത്തിനായി,ചൈനയുടെ ദേശീയ കമ്മീഷനും എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയവും ലെവൽ-IV ദുരന്ത നിവാരണ അടിയന്തരാവസ്ഥാ പ്രവർത്തങ്ങൾ സജീവമാക്കിയതായി സിൻ‌ഹുവ റിപ്പോർട്ട് ചെയ്തു. തണുപ്പുള്ള കാലാവസ്ഥയുള്ള ഉയരത്തിലുള്ള പ്രദേശമായതിനാൽ, ഭൂകമ്പം കൂടാതെയുള്ള ഘടകങ്ങൾ മൂലമുണ്ടാകുന്ന മറ്റ് ദുരന്തങ്ങൾ തടയാൻ രക്ഷാപ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ടെന്നും സിൻ‌ഹുവ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. വെള്ളം, വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും, നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

3 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

4 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

4 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

5 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

5 hours ago