Crime,

സുപ്രീം കോടതിയിൽ പോയിട്ടും രക്ഷയില്ല, നിയമസഭ കയ്യാങ്കളി കേസിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ 4 മുൻ യുഡിഎഫ് എംഎൽഎമാരെ കൂടി പ്രതികളാക്കി

തിരുവനന്തപുരം . നിയമസഭ കയ്യാങ്കളി – പൊതു മുതൽ നശിപ്പിച്ച കേസിൽ സുപ്രീം കോടതി വരെ പോയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ 4 മുൻ യുഡിഎഫ് എംഎൽഎമാരെ കേസിൽ പ്രതി ചേർത്ത് പിണറായി സർക്കാർ. എൽഡിഎഫിന്റെ നാട്ടിക എംഎൽഎ ആയിരുന്ന ഗീതാഗോപിയുടെ പരാതിയിന്മേലാണ് യുഡിഎഫ് എംഎൽഎമാരായിരുന്ന ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം.എ.വാഹിദ്, എ.ടി.ജോർജ് എന്നിവരെ പ്രതികളാക്കി പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമസഭ കയ്യാങ്കളി കേസിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കാനായിട്ടാണ് ഈ നീക്കമെന്നാണ് ആരോപണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പൊതു ഉദ്ദേശ്യത്തോടെ കൂട്ടംചേർന്ന് ക്രിമിനൽ പ്രവൃത്തി ചെയ്യുക 34, 323 (ദേഹോപദ്രവം ഏൽപിക്കൽ), 341 (തടഞ്ഞു നിർത്തൽ) വകുപ്പുകൾ ആണ് 4 മുൻ യുഡിഎഫ് എംഎൽഎമാർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഒരുമാസം മുൻപ് മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസ് രണ്ടു ദിവസം മുമ്പാണ് ക്രൈംബ്രാഞ്ചിനു കൈമാരുന്നത്.

ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ 2015 മാർച്ച് 13ന് നിയമസഭയിൽ ഉണ്ടായ കയ്യാങ്കളി സംഭവത്തിലാണ് ഇതുവരെ ഉണ്ടായിരുന്നില്ലാത്ത കേസ് കുത്തി തിരുകുന്നത്. ഒന്നാം പ്രതിയായ ശിവദാസൻ നായർ ഗീതാഗോപിയെ ബോധപൂർവം തള്ളി താഴെയിട്ടതായും, മറ്റു മൂന്നു പേരും ചേർന്ന് ഗീതയെ തടഞ്ഞു വച്ചെന്നുമാണ് എഫ്ഐആറിൽ ഉള്ളത്. വീഴ്ചയിൽ ഗീതാഗോപിയുടെ നടുവിനു ക്ഷതമേറ്റെന്നും എഫ്ഐആറിൽ പറഞ്ഞിട്ടുണ്ട്.

നിയമസഭ കയ്യാങ്കളിയെ തുടർന്ന് നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുമ്പോൾ എൽഡിഎഫ് നേതാക്കളെയായിരുന്നു പ്രതി ചേർത്തിരുന്നത്. മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽനിന്ന് ഒഴിവാക്കാൻ സുപ്രീംകോടതിവരെ പോയെങ്കിലും എൽ ഡി എഫ് നേതാക്കൾ വിചാരണ നേരിടാൻ കോടതി നിര്‍ദേശിക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി കൊണ്ട് കേസിൽ തുടരന്വേഷണം നടത്തി 4 മുൻ എംഎൽഎമാരെ കൂടി പ്രതിചേർക്കുന്നത്.

crime-administrator

Recent Posts

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

27 mins ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

3 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

3 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

10 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

17 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

18 hours ago