Kerala

കേരളത്തിൽ ഭരണ സംവിധാനം തകർന്നെന്ന് ഗവർണർ, പിണറായി സർക്കാർ നൂൽപ്പാലത്തിലേക്ക്, ഗവർണറെ മാന്തി ഇരന്നു വാങ്ങി

തിരുവനന്തപുരം . കേരളത്തിൽ ഭരണ സംവിധാനം തകർന്നെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട് സർവകലാശാലയിൽ നടന്ന സംഭവങ്ങളെ പരാമർശിച്ച്, തനിക്കെതിരെ ബാനറുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത് മുഖ്യ മന്ത്രി പിണറായി വിജയൻ ആണെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദശമില്ലാതെ സര്‍വകലാശാലയില്‍ തനിക്കെതിരെ ബാനര്‍ ഉയര്‍ത്തില്ലന്ന് രാജ്ഭവന്‍ ഇറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ ഭരണഘടന സംവിധാനങ്ങളെ തകര്‍ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപടുന്നതിന്റെ ഉദാഹരണമാ ണിതെന്ന് രാജ്ഭവന്‍ ചൂടികാട്ടുന്നു. സംസ്ഥാനത്ത് ഭരണസംവിധാനം തകര്‍ന്നതിന്റെ തുടക്കമാണിതെന്നും രാജ്ഭവൻ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി SFI സ്ഥാപിച്ചതും ഗവർണർ ആവശ്യപ്പെട്ടിട്ടും SFIയ്‌ക്ക് വഴങ്ങി പോലീസ് നീക്കം ചെയ്യാതിരുന്ന ബാനറുകൾ ഒടുവിൽ ഗവർണർ നേരിട്ടെത്തി മാറ്റിക്കുകയായിരുന്നു. ബാനറുകൾ മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും ഇത് ആദ്യം അനുസരിക്കാൻ പോലീസ് കൂട്ടാക്കിയില്ല എന്നത് ഗവർണറെ പ്രകോപിപ്പിച്ചു.

ഗവർണർ തുടർന്ന് നേരിട്ടെത്തി പോലീസിനെ കൊണ്ട് ബാനറുകൾ അഴിപ്പിക്കുകയായിരുന്നു. SFIയ്‌ക്ക് വഴങ്ങി ഗവർണറുടെ ആദ്യ ശാസന കേൾക്കാത്തതായി നടിച്ച പോലീസിന് ഒടുവിൽ ഗവർണറെ അനുസരിക്കാതെ മാർഗ്ഗമില്ലെന്നായി. ബാനർ നീക്കം ചെയ്യാതിരുന്ന പോലീസുകാരെ മുന്നിൽ കൊണ്ടുനിർത്തി ഗവർണർ ശാസിക്കുന്നതും എസ്പി അടക്കമുള്ളവരെക്കൊണ്ട് ബാനർ അഴിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

ഞായറാഴ്ച ഉച്ചയോടെ ബാനറുകൾ നീക്കം ചെയ്യാൻ പോലീസിനോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ബാനറുകൾ കെട്ടാൻ SFIയ്‌ക്ക് അനുവാദം നൽകിയതിന് വൈസ് ചാൻസലറോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിക്ക് നിർദേശം നൽകുകയും ഉണ്ടായി. എന്നാൽ ഗവർണറുടെ നിർദ്ദേശം പോലീസുകാർ മുഖവിലയ്‌ക്കെടുക്കാൻ കൂട്ടാക്കിയില്ല. സി പി എമ്മിന്റെയും SFI യുടെയും സമ്മർദത്തെ തുടർന്നായിരുന്നിത്.

ഇതു മനസിലാക്കിയ ഗവർണർ പോലീസുകാരെ വിളിച്ചുവരുത്തി ബാനറുകൾ അഴിപ്പിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരുന്നതെങ്കിൽ, പോലീസുകാർ ഇതുപോലെ അനുസരിക്കാതിരിക്കുമോയെന്നും ഗവർണർ ചോദിച്ചു. SFIയാണോ യൂണിവേഴ്‌സിറ്റി നടത്തുന്നതെന്നും നാണമില്ലേ നിങ്ങൾക്കെന്നും പോലീസുകാരോട് ഗവർണർ ചോദിച്ച പിറകെയാണ് രാജ്ഭവൻ, കേരളത്തിൽ ഭരണ സംവിധാനം തകർന്നെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കുന്നത്.

crime-administrator

Recent Posts

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

37 mins ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

1 hour ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

2 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

5 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

6 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

9 hours ago