ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പന്നിയോടുപമിച്ച ഡോ അരുണ്‍കുമാറിന് മാസ്സ് മറുപടിയുമായി ശ്രീജിത്ത് പണിക്കർ. അരുൺകുമാർ പറഞ്ഞത് പോലെ പന്നിയോട് ഗുസ്തിക്ക് പോകാത്തതാണ് നല്ലതെന്നും, പന്നി അത് ആസ്വദിക്കുകയെ ഉള്ളു, എന്നാൽ നമ്മുടെ ദേഹത്ത് ചെളി പറ്റുമെന്നും ശ്രീജിത്ത് പണിക്കർ പറഞ്ഞു.
അത് മനസിലാക്കി ഉചിതമായ തീരുമാനം എടുത്ത് മാറി നടന്നത് കൊണ്ടാണ് പഴയിടം നമ്പൂതിരി കേരളക്കരയ്ക്ക് പ്രിയങ്കരനായത് എന്നും ശ്രീജിത്ത് പണിക്കർ കൂട്ടിച്ചേർത്തു. അതേസമയം,ഗവർണർ – എസ് എഫ് ഐ തർക്കത്തിൽ ഗവർണറെ പന്നിയോടുപമിച്ച് റിപ്പോർട്ടർ ചാനൽ സീനിയർ എഡിറ്റർ ഡോ . അരുൺ കുമാറിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.
പന്നികളോട് ഗുസ്തി ചെയ്യരുത് എന്ന കോട്സ് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഗവർണർ എസ് എഫ് ഐ വിഷയത്തിൽ അരുൺകുമാർ പ്രതികരിച്ചത്. അതായത് പന്നികളോട് യുദ്ധ ചെയ്താൽ ദേഹത്ത് ചെളി പറ്റും പക്ഷെ പന്നികൾക്ക് അത് ഇഷ്ടമാണെന്നും ആയിരുന്നു അരുൺകുമാറിന്റെ വാക്കുകൾ. നേരത്തെ ഐറിൽ പാലസ്തീൻ വിഷയത്തിൽ ചർച്ചയ്ക്കിടെ പന്നിയെ ഉപമിച്ച അതിഥിയോട് ആ വാക്ക് അൺ പാർലമെന്ററി ആണെന്ന് പറഞ്ഞ ആളാണ് അരുൺ കുമാർ.
എന്നാൽ ഇപ്പോൾ ഇതേ അരുൺകുമാർ തന്നെ സംസ്ഥാനത്തിന്റെ ഗവർണറെ യാതൊരു ബഹുമാനവും നൽകാതെ അതെ അൺ പാർലമെന്ററി പദം ഉപയോഗിച്ച് അവഹേളിച്ചിരിക്കുകയാണ്. എന്തായാലും ഗവർണർക്കെതിരായ അരുൺകുമാറിന്റെ പരാമർശത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. അരുണ്‍കുമാറി നെതിരെ നിയമനടപടികളുമായി മുന്നോട് പോകാനുള്ള തീരുമാനത്തിലാണ് ആർ എസ് എസ്. പരാതി ഉണ്ടായാൽ അരുൺകുമാർ ഒരുപക്ഷെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. റിപ്പോർട്ടർ ചാനലിന് നേരെയും നടപടി ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കള യാനാവില്ല.
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…