News

ഗവർണർ അഴിച്ചുമാറ്റിച്ച ബാനർ SFI പ്രവർത്തകർക്ക് നൽകി, പോലീസ് നോക്കി നിൽക്കെ വീണ്ടും കെട്ടി, ‘ആ നാറി കക്കൂസ് കഴുകാൻ പറയുമ്പോൾ കക്കൂസ് കഴുകിക്കോണം’ എന്ന് ആക്ഷേപിച്ച് ആർഷോ

മലപ്പുറം . കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിച്ചുമാറ്റിച്ച ബാനർ എസ്എഫ്ഐ പ്രവർത്തകർ പോലീസ് നോക്കി നിൽക്കെ വീണ്ടും കെട്ടി. ഗവർണർക്കെതിരെ ഉയർത്തിയ ബാനർ ഗവർണർ നേരിട്ടിറങ്ങി പൊലീസിനെക്കൊണ്ട് അഴിപ്പിച്ചിരുന്നതാണ്. ഈ ബാനറുകളാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിൽ പോലീസ് നോക്കി നിൽക്കുമ്പോൾ തിരിച്ചുകെട്ടിയത്. പോലീസ് അഴിച്ച ബാനറുകൾ SFI ക്കാർ എത്തുമ്പോൾ പോലീസ് തന്നെ മടക്കി നൽകുകയായിരുന്നു.

പൊലീസ് ബാരിക്കേഡുകൾക്ക് മുകളിൽ കയറിനിന്നാണ് ആർഷോയുടെ നേതൃത്വത്തിൽ ബാനർ കെറ്റുന്നത്. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ: ‘ആ നാറി കക്കൂസ് കഴുകാൻ പറയുമ്പോൾ കക്കൂസ് കഴുകിക്കോണം. എസ്എഫ്ഐയുടെ നെഞ്ചത്ത് മെക്കിട്ട് കയറാൻ നിൽക്കരുത്’ എന്നായിരുന്നു പൊലീസിനോട് ആർഷോ മുഴക്കിയ ഭീഷണി. ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് SFI ബാനർ കെട്ടിയത്. തടയാൻ ആദ്യം ശ്രമിച്ചെങ്കിലും വാക്കേറ്റമുണ്ടായതോടെ പോലീസ് തുടർന്ന് പിന്മാറി.

ആരിഫ് മുഹമ്മദ്ഖാൻ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണെന്നും, ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ്എഫ്ഐ നിൽക്കുന്നതെന്നും, ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഒരു തറ പരിവേഷത്തോടെ ആർഷോ പറഞ്ഞു. ‘മുദ്രാവാക്യങ്ങൾ ആർഎസ്എസ് ഭയക്കുന്നതുപോലെ ഗവർണറും ഭയക്കുകയാണ്. നാളെ നേരം പുലരുന്നതിന് മുൻപ് നൂറുകണക്കിന് ബാനറുകൾ ഗവർണർക്കെതിരെ ഉയരും’ എന്ന മുന്നറിയിപ്പും അർശോ നൽകി.

‘ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് ആർഎസ്എസ് സ്ഥാപിച്ച ബാനർ കത്തിക്കും. പൊലീസ്, സുരക്ഷയുമായി ബദ്ധപ്പെട്ട കാര്യങ്ങൾ നോക്കിയാൽ മതി. കുനിയാൻ പറഞ്ഞാൽ കിടക്കുന്ന പൊലീസുകാർ ഈ കൂട്ടത്തിൽ ഉണ്ട്. ആരിഫ് മുഹമ്മദ് ഖാൻ വന്നിട്ട് ബാത്റൂം കഴുകിത്തരാൻ പറഞ്ഞാൽ പോയി കഴുകിയിട്ട് പൊലീസിന്റെ അന്തസ്സ് കളയുന്ന പണി എടുക്കാൻ നിൽക്കരുത്. സമരം അക്രമത്തിലേക്ക് കടക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത്. എന്നാൽ എസ്എഫ്ഐ അതിന് മുതിരുന്നില്ല. ‘ ആർഷോ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഗവർണർക്കെതിരെ SFI സ്ഥാപിച്ചിരുന്ന 3 കൂറ്റൻ ബാനറുകൾ പൊലീസ് അഴിച്ചു നീക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ബാനറുകൾ അഴിച്ചു നീക്കാൻ ഗവർണർ പറഞ്ഞിരുന്നു. വൈകിട്ട് നടക്കാൻ ഇറങ്ങിയ സമയത്തും ബാനറുകൾ നീക്കിയിട്ടില്ലെന്നു കണ്ട ഗവർണർ മലപ്പുറം എസ്പിയോട് കയർത്തു. ഇതിനെത്തുടർന്ന്, എസ്പിയും പൊലീസുകാരും ചേർന്ന് 3 ബാനറുകളും അഴിച്ചു നീക്കി. ഇതിനു പിറകെ എസ്എഫ്ഐ പ്രവർത്തകർ എത്തിയപ്പോൾ പോലീസ് നൽകിയ ബാനർ അവർ വീണ്ടും കെട്ടി.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

4 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

5 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

7 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

7 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

8 hours ago