India

രാജ്യസഭയില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് നല്‍കിയിരുന്ന ഇടവേള പിന്‍വലിച്ച് സഭാദ്ധ്യക്ഷന്‍

രാജ്യസഭയില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് നല്‍കിവന്നിരുന്ന ഇടവേള പിന്‍വലിച്ച് സഭാദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ ലോക്സഭയിലേത് പോലുള്ള സമയക്രമം കൊണ്ട് വന്നു. ഇനി മുതലുള്ള വെള്ളിയാഴ്ച്ചകളില്‍ അരമണിക്കൂര്‍ ഇടവേള ഉണ്ടായിരിക്കില്ലെന്നും ഉച്ചയ്ക്ക് കൃത്യം രണ്ടിന് തന്നെ സഭ ആരംഭിക്കുമെന്നും സഭാദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ അറിയിച്ചു.

ഇസ്ലാം മതവിശ്വാസികളായ അംഗങ്ങള്‍ക്ക് നിസ്‌കരിക്കാനായി രാജ്യസഭയില്‍ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് അര മണിക്കൂര്‍ അധിക ഇടവേള അനുവദിക്കുകയായിരുന്നു. ഇത് ഇനിയുള്ള വെള്ളിയാഴ്ചകളില്‍ ഉണ്ടായിരിക്കില്ല. നേരത്തേ വെള്ളിയാഴ്ച്ചകളില്‍ ഉച്ചകഴിഞ്ഞ് 2.30നാണ് രാജ്യസഭ സമ്മേളിച്ചിരുന്നത്. കഴിഞ്ഞയാഴ്ച പകല്‍ രണ്ടിനു ചേരാന്‍ അജന്‍ഡ തയ്യാറാക്കി. ഇതേപ്പറ്റി ഡിഎംകെ അംഗം തിരുച്ചി എന്‍ ശിവ ശ്രദ്ധക്ഷണിച്ചപ്പോഴാണ് സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ ഇടവേള ഇനി ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കുന്നത്.

പാര്‍ലമെന്റില്‍ എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള അംഗങ്ങളുണ്ടെന്നും മുസ്ലീം പാര്‍ലമെന്റേറിയന്‍മാര്‍ക്ക് മാത്രമായി ഒരു പ്രത്യേക സമയവും പദവിയും ഉണ്ടാകില്ലെന്നും ദന്‍ഖര്‍ അറിയിച്ചിട്ടുണ്ട്. ലോക്സഭയിലേത് പോലുള്ള സമയക്രമമായിരിക്കും ഇനി രാജ്യസഭയിലേതുമെന്ന് അദേഹം അംഗങ്ങളെ ഓര്‍മപ്പെടുത്തി. ഈ തീരുമാനത്തില്‍ കോണ്‍ഗ്രസിലെും ഡിഎംകെയിലെയും ത്രിണമൂല്‍ കോണ്‍ഗ്രസിലെയും ചില അംങ്ങള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

36 mins ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

11 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

12 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

13 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

24 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago