സിനിമാ നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച് വന്ന വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം.
കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. കൃഷ്ണ കുമാർ, സുരേഷ് ഗോപി തുടങ്ങിയ മലയാളി സിനിമാ താരങ്ങൾ ബിജെപി അംഗങ്ങളാണ്. കേരള പീപ്പിൾസ് പാർട്ടി എന്ന സ്വന്തം പാർട്ടിയെ ലയിപ്പിച്ചുകൊണ്ടാണ് ദേവൻ ബിജെപിയിലേക്ക് കടന്നു വന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാനല്ല ഉപാദ്ധ്യക്ഷനായതെന്ന് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ പറഞ്ഞു. കൂടാതെ ഇത്തവണ മത്സരിക്കാനില്ലെന്നും സുരേഷ് ഗോപി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവൻ തൃശൂരിൽ പറഞ്ഞു. ഭീമൻ രഘു, രാജസേനൻ എന്നിവർ രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയത്തിന്റെ പേരിലല്ല വന്നത്. ഒരു ഗ്ലാമറിന്റെ പേരിൽ വന്നവരാണെന്നും ദേവൻ മാധ്യമങ്ങളോട് സംസാരിക്കവെ പറയുകയുണ്ടായി.
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…