India

മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഭോപ്പാല്‍ . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായ രാജേന്ദ്ര ശുക്ല, ജഗദീഷ് ദേവ്ദ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

ഉജ്ജയിന്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട യാദവ്, ബിജെപിയിലെ ശക്തമായ ഒബിസി മുഖമാണ് എന്നതാണ് എടുത്ത് പറയേണ്ടത്. 58 വയസ്സുകാരനായ യാദവ്, മൂന്നാം തവണയാണ് നിയമസഭയിലെത്തിയിരിക്കുന്നത്.

2013ൽ ഉജ്ജൈയിനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018ലും 2023ലും കോട്ടയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെടുന്നത്. എൽ എൽ ബി, എം ബി എ, പി എച്ച് ഡി വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള യാദവ് കഴിഞ്ഞ ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആർ എസ് എസിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് മോഹൻ യാദവ്.

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായിയും ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നുണ്ട്. ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയാകുന്ന ആദ്യ വനവാസി വിഭാഗക്കാര നാണ് 59 വയസ്സുകാരനായ വിഷ്ണുദേവ് സായി. മുൻ എം പിയും കേന്ദ്രമന്ത്രിയുമാണ് അദ്ദേഹം. വിജയ് ശർമ്മ, അരുൺ സാവോ എന്നിവരാണ് ഛത്തീസ്ഗഡിലെ ഉപമുഖ്യമന്ത്രിമാരായി അധികാരമേൽക്കുക.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

3 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

14 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

15 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

15 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago