Kerala

ശബരിമലയിൽ വെള്ളവും ഭക്ഷണവും കിട്ടാനില്ലെന്ന് തീർത്ഥാടകർ, ഇലവുങ്കലിലും നിലയ്ക്കലിലും പ്രതിഷേധം

ശബരിമലയിൽ ഓരോ ദിവസവും തിരക്ക് കൂടി വരവേ വെള്ളവും ഭക്ഷണവും കിട്ടാനില്ലെന്ന പരാതിയുമായി ഇലവുങ്കലിലും നിലയ്ക്കലിലും തീർത്ഥാടകരുടെ പ്രതിഷേധം. ഇലവുങ്കലിലും നിലയ്ക്കലിലും ശബരിമല തീർത്ഥാടകർ പ്രതിഷേധിച്ചു. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകൾ കിടക്കേണ്ടിവന്ന സാഹചര്യത്തിലായിരുന്നു തീർത്ഥാടകർ സംഘം ചേർന്ന് പ്രതിഷേധിക്കുന്നത്.


ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിലും തീർത്ഥാടകർക്ക് സുഗമമായ അയ്യപ്പ ദര്ശനം ഒരുക്കുന്നതിലും ദേവസ്വം ബോർഡും പോലീസും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. ഈ ദുരവസ്ഥ തുടരുന്നതിനിടെയാണ് സത്യവുമായി ഒരു ബന്ധവുമില്ലാത്ത വിവരങ്ങൾ ഹൈക്കോടതിയിൽ സർക്കാർ നൽകി വരുന്നതെന്നാണ് യാഥാർഥ്യം.

പ്ലാപള്ളി മുതൽ നിലയ്ക്കൽ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ചൊവ്വാഴ്ച രാവിലെ ഉള്ളത്. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിനും പോലീസിനും വീഴ്ചയുണ്ടായെന്നും ആരോപണം ഉയരുന്നത് ഈ സാഹചര്യത്തിലാണ്. അതിനിടെ ശബരിമലയിലെ തിരക്ക് കൂടുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണുന്നതിനുമായി അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 10ന് അവലോകന യോഗം ചേരുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ ഓൺലൈനായി ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ്‌ പ്രസിഡന്റ്, കമ്മീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ദിവസങ്ങളായി ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പമ്പയിലേക്കുള്ള ആശ്രയം കെഎസ്ആർടിസി ബസുകൾ മാത്രമാണ്. തിരക്ക് നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി 10 മിനിറ്റിൽ 2 ബസെന്ന ക്രമീകരണത്തിലാണ് പോലീസ് പമ്പയ്ക്കു ബസ്സുകൾ വിടുന്നത്. ഒരു വിധം ബസ്സിനുള്ളിൽ കയറി പറ്റുന്ന തീർത്ഥാടകർ ഇതോടെ മണിക്കൂറോളം നരകയാതന അനുഭവിക്കേണ്ട സ്ഥിതി വിശേഷമാണുള്ളത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭക്തർ തളർന്നുവീഴുന്ന നിരവധി സംഭവങ്ങൾ ആണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.

എന്നാൽ വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വണ്ണം, ശബരിമലയിലെ തിരക്ക് നിലവിൽ നിയന്ത്രണവിധേയമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തീർത്തും തെറ്റായ വിവരമാണ് സർക്കാർ ഹൈക്കോടതിക്ക് നൽകിയിരിക്കുന്നത്. എഡിജിപി ഇക്കാര്യത്തിൽ ബുധനാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനിരിക്കുകയാണ്. തീർത്ഥാടകരെ നിയന്ത്രിക്കാൻ ശബരിമലയിൽ പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണവും കോടതിയിൽ നടത്തുമെന്നാണ് അവകാശവാദം.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

5 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

6 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

6 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

6 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

7 hours ago