Kerala

പ്രജീഷിനെ കടിച്ചു കീറി കൊന്ന കടുവ വീണ്ടുമെത്തി, വെടിവച്ച് കൊല്ലാൻ ഉത്തരവ് ഉണ്ടായില്ലെങ്കിൽ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കും

സുൽത്താൻ ബത്തേരി . വയനാട് ജില്ലയിലെ വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്ത് നൽകിയാലും പ്രജീഷിനെ കൊലപ്പടുത്തിയ കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടായില്ലെങ്കില്‍ മൃതദേഹവുമായി പ്രതിഷേധിക്കുമെന്നു നാട്ടുകാർ. ഈ സാഹചര്യത്തിൽ കടുവയെ പിടികൂടാനായി പ്രദേശത്ത് ഞായറാഴ്ച മുതൽ കടുവയ്ക്കായി തിരച്ചിലിനു ഇറങ്ങുകയാണ് വനം വകുപ്പ്.

അതേ സമയം, പ്രദേശത്ത് ഞായറാഴ്ച്ചയും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയുണ്ടായി. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് ആണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ തോട്ടത്തിലേക്ക് പോയ പ്രജീഷിനെ ഉച്ച കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തിലെ മിക്ക ഭാഗങ്ങളും കടുവ കടിച്ചു കീറി ഭക്ഷിച്ച നിലയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പ്രജീഷിന്റെ പോസ്റ്റുമോര്‍ട്ടം നടക്കുക.

കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റെ മൃതദേഹം ബന്ധു കണ്ടെത്തുന്നത്. തുടർന്ന് വിവരം നാട്ടുകാരെയും വനം വകുപ്പിനെയും അറിയിക്കുകയാണ് ഉണ്ടായത്. ഞായറാഴ്ച രാവിലെയും പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. തോട്ടം തൊഴിലാളികളും ക്ഷീര കര്‍ഷകരും കൂടുതലായുള്ള പ്രദേശമാണിത്. കടുവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ത്തിനിടെ ഏഴ് ജീവനുകളാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ നഷ്ടമായിരിക്കുന്നത്.

അതേസമയം, വാകേരിയിൽ യുവാവിന്റെ ജീവനെടുത്ത കടുവയെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചിൽ നടത്തി വരുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് ഇപ്പോഴുള്ള നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. വെറ്ററിനറി സംഘവും കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള സംഘവും പ്രദേശത്ത് സജ്ജമായിട്ടുണ്ട്.

ആദ്യഘട്ടത്തിൽ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ഉത്തരവായിരിക്കും ഇറങ്ങുക. ഉത്തരവിനു പിറകെ മയക്കുവെടിവെക്കുന്ന ആർആർടി സംഘം വാകേരിയിലേക്ക് പോകും. കടുവയെ കണ്ടെത്തുന്നതിനായി സ്ഥലത്ത് നേരത്തെ തന്നെ ക്യാമറ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ കാൽപ്പാടുകൾ നോക്കിയാണിപ്പോൾ തിരച്ചിൽ നടത്തുന്നത്. കടുവയുടെ ആക്രമണത്തിൽ പ്രജീഷ് കൊല്ലപ്പെട്ടതിൻറെ ഞെട്ടലിൽ നിന്ന് ബന്ധുക്കളും നാട്ടുകാലും മുക്തരായിട്ടില്ല.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

5 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

6 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

7 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

17 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

18 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

19 hours ago