Crime,

സ്ത്രീധനത്തിനായി ഡോ. റുവൈസ് സമ്മർദം ചെലുത്തി, കൂടുതൽ സ്ത്രീ ധനം കിട്ടുന്ന പെണ്ണിനെ കെട്ടാൻ പദ്ധതിയിട്ടു

തിരുവനന്തപുരം . സ്ത്രീധനത്തിനായി ഡോ. റുവൈസ് സമ്മർദം ചെലുത്തിയിരുന്നതായും, എന്നാൽ കൂടുതൽ സ്ത്രീ ധനം കിട്ടുന്ന പെണ്ണിനെ കല്യാണം കഴിക്കാനായിരുന്നു റുവൈസിന്റെ പദ്ധതിയെന്നും മരിച്ച ഡോ. ഷഹനയുടെ സഹോദരൻ ജാസിം നാസ്. കഴിയുന്നത്ര സ്ത്രീ ധനം നൽകാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല. റുവൈസിന്റെ പിതാവാണ് സ്ത്രീധനം ചോദിച്ചത്, അച്ഛനെ എതിർക്കാനാവില്ലെന്ന് റുവൈസ് പറയുകയായിരുന്നു. ജാസിം നാസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

നവംബറിലാണ് റുവൈസിന്റെ വീട്ടുകാർ വിവാഹാലോചനയുമായി ശഹ്നയുടെ വീട്ടിൽ എത്തുന്നത്. ഞങ്ങൾ കൊടുക്കാമെന്ന് പറഞ്ഞ സ്ത്രീധനം റുവൈസിന്റെ പിതാവിന് മതിയാവില്ല എന്ന് ആദ്യമേ തോന്നി. അന്വേഷിച്ചപ്പോൾ റുവൈസിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്ന കാര്യങ്ങളൊക്കെ ‌ഞങ്ങൾ അറിയുകയായിരുന്നു. അതിനാൽ പിന്നെ അനിയത്തിയെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ഞാൻ ശ്രമിച്ചു. പക്ഷേ അയാളോടുള്ള സ്നേഹം കാരണം അവൾ പിമാരാണ് കൂട്ടാക്കിയില്ല. കേരളത്തിന് അകത്തും പുറത്തും ഒരുമിച്ച് ഇവർ യാത്ര ചെയ്തതിന്റെ കാര്യങ്ങൾ ഞങ്ങൾ അറിയുകയായിരുന്നു.. ഒപ്പം ഇരുവരുടെയും സുഹൃത്തുക്കളുടെ മൊഴിയും ഇക്കാര്യത്തിൽ നിർണായകമാകുമല്ലോ?

‘റുവൈസിന്റെ പിതാവ് സ്ത്രീധനം ഇത്രയൊന്നും പോരാ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. റുവൈസ് വഴിയാണ് സത്യത്തിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുന്നത്. റുവൈസ് തയ്യാറായിരുന്നെങ്കിൽ അവരുടെ രജിസ്റ്റർ വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. പക്ഷേ അതിനും അയാൾ തയ്യാറായില്ല. പണമാണ് വലുത്, വീട്ടുകാരെ ധിക്കരിക്കാനാവില്ലെന്നും റുവൈസ് പറയുകയായിരുന്നു. ഒരേ കോളേജിൽ പഠിക്കുന്നത് കാരണം റുവൈസിനെ എന്നും കാണേണ്ടി വരുന്നത് ഷഹനയ്‌ക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് ഡിപ്രഷൻ സ്റ്റേജിലേയ്‌ക്കെ ത്തിയ അവളെ കുറച്ച് ദിവസം വീട്ടിൽ കൊണ്ട് നിർത്തുകയായി രുന്നു. പിന്നീട് തിരിച്ച് പോയിട്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.’ ജാസിം നാസ് പറഞ്ഞു.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

7 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

8 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

9 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

10 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

10 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

10 hours ago