Health

ശർക്കര ഫാക്ടറിയിലെ സ്‌കാനിംഗ് മെഷീനിൽ ലിംഗ നിർണയം, പെണ്ണെന്നറിഞ്ഞാൽ ഭ്രൂണഹത്യ, 3 വർഷത്തിനിടെ 900 കുഞ്ഞുങ്ങളെ കൊന്നു

ബെംഗളൂരു . ബംഗളുരുവിൽ തുടർച്ചയായി പെൺ ഭ്രൂണഹത്യ വടത്തി വന്നിരുന്ന സംഘത്തിൽ പെട്ട സ്വകാര്യ ആശുപത്രി നഴ്സിനെ പോലീസ് അറസ്റ് ചെയ്തു. മൈസൂരുവിലെ ഒരു ആശുപത്രിയും മണ്ഡ്യയിലെ ശർക്കര ഫാക്ടറിയും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന റാക്കറ്റിലെ അംഗമാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 900-ൽ അധികം ഗർഭഛിദ്രങ്ങളാണ് സംഘം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മാണ്ഡ്യയിലെ ശർക്കര ഫാക്ടറിയിലുള്ള സ്‌കാനിംഗ് മെഷീൻ ഉപയോഗിച്ചാണ് ലിംഗ നിർണയം നടത്തി പിറക്കാനിരിക്കുന്നത് പെണ്ണെന്നറിഞ്ഞാൽ ഇവർ ഭ്രൂണഹത്യ നടത്തി വന്നിരുന്നത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തി വന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്.

ഗർഭഛിദ്രത്തിന് സഹായിക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് മൈസൂരുവിൽ നിന്നുമാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിലെ യിലെ നഴ്സായ ഉഷാറാണിയെയാണ് പോലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡോക്ടർമാരുൾപ്പെടെ 11-ഓളം പേരെയാണ് ഇതിനകം കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ അറസ്റ്റിലായ ഇടനിലക്കാരനായ പുട്ടരാജുവിന്റെ ബന്ധുവാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ഉഷാറാണി. റാക്കറ്റിന് കൂട്ടുനിന്നതിന് മൈസൂരു ജില്ലയിലെ രണ്ട് ഹെൽത്ത് ഓഫീസർമാരെ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടറാവു സസ്പെൻഡ് ചെയ്തിരുന്നു. ഗർഭഛിദ്രം നടത്തുന്നതിനായി 30,000 രൂപ വീതമാണ് സംഘം വാങ്ങി വന്നിരുന്നത്.

crime-administrator

Recent Posts

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

34 mins ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

1 hour ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

2 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

2 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

6 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

7 hours ago