Crime,

കാറിനു ഒന്നിൽ കൂടുതൽ നമ്പർ പ്ലേറ്റുകൾ, ഓട്ടോ കൊല്ലം രജിസ്ട്രേഷൻ

കൊല്ലം . ആറുവയസുകാരിയെ അബിഗെലിനെ തട്ടിക്കൊണ്ടുപോ കാനുപയോഗിച്ച കാറിനു ഒന്നിൽ കൂടുതൽ നമ്പർ പ്ലേറ്റുകൾ ഉണ്ടെന്നും, ഓട്ടോ റിക്ഷ കൊല്ലം രജിസ്ട്രേഷൻ ഉള്ളതാണെന്നും പോലീസ്. കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നു അവകാശപ്പെടുന്ന പോലീസ്, കുട്ടിയെ കൊണ്ടുപോയ ഓട്ടോയുടെ വിവരങ്ങൾ പങ്കുവെച്ചു. കൊല്ലം രജിസ്ട്രേഷനാണ് ഓട്ടോയ്‌ക്കുള്ളത്. ഓട്ടോയുടെ മുന്നിൽ ചുവന്ന പെയിന്റിം​ഗും ​ഗ്ലാസിൽ എഴുത്തുമുണ്ട്. വാഹനത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ചിറക്കര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ‌പിന്നിൽ വൻ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കാറിന് ഒന്നിലധികം വ്യാജ നമ്പറുകൾ ഉണ്ടെന്നും ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ ഉപയോപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തി. കുട്ടിയുമായി ആദ്യം കാറിൽ സഞ്ചരിച്ചവർ പിന്നീട് യാത്രക്ക് ഓട്ടോ റിക്ഷയാണ് ഉപയോഗിച്ചിരുന്നത്. കാർ വാടകയ്‌ക്ക് കൊടുത്തതാണെന്നാണ് പോലീസിനു സംശയം. ചാത്തനൂർ, ചിറയ്‌ക്കൽ, ഭാ​ഗത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം വാഹനം പല പ്രാവശ്യം എത്തിയിരുന്നു.

പോലീസിന് ആദ്യം കിട്ടിയ നമ്പർ മലപ്പുറം സ്വദേശിയുടേതാണ്. വെള്ള സ്വിഫിറ്റ് കാറാണ് പിന്നീട് സിസിടിവിയിൽ പതിഞ്ഞത്. ഇതിന്റെ നമ്പർ വേറെ. പോലീസ് നടത്തിയ പരിശോധനയിലാണ് ഈ കാർ തന്നെയാണ് പല നമ്പറുമായി ദേശീയപാതയിലൂടെ സഹിതം പോയതെന്ന് മനസിലാവുന്നത്. ഒന്നിലധികം നമ്പർ ഉപയോ​ഗിച്ച് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധ തിരിച്ചു വിടുകയായിരുന്നു പ്രതികൾ ലക്‌ഷ്യം വെച്ചത്. പിന്നീട് യാത്രയ്‌ക്ക് പ്രതികൾ ഓട്ടോയാണ് ഉപയോ​ഗിക്കുന്നത്. കൊല്ലം രജിസ്ട്രേഷനാണ് ഇതിനുള്ളത്.

തട്ടിക്കൊണ്ട് പോകൽ നടന്ന ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി വന്നെന്നും വാഹനത്തിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നതെന്നും അബിഗെയ്ൽ മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ തമ്മിൽ കൂടുതൽ സംസാരം ഉണ്ടായിരുന്നില്ല. കുട്ടിയെ തിരികെ കൊണ്ടു വിടുന്ന സമയത്തും മൂന്ന് പേർ വാഹനത്തിൽ ഉണ്ടായിരുന്നു‌. കൊല്ലം മജിസ്ട്രേറ്റിന് മുൻപാകെ കുട്ടിയുടെ ഈ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം വിക്ടോറിയ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കുട്ടി ആശുപത്രി വിട്ടു വീട്ടിലാണ് ഉള്ളത്.

crime-administrator

Recent Posts

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

12 mins ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

39 mins ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

4 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

5 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

6 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

7 hours ago