Kerala

ചെന്നിത്തല പൂട്ടിച്ച പിണറായികൊള്ളയുടെ ലിസ്റ്റ് ഇതാ

ഒന്നാം പിണറായി സർക്കാർ ഭരിക്കുമ്പോൾ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ പുകഴ്‌ത്തി സംവിധായകൻ ജോയ് മാത്യു ഇട്ട പോസ്റ്റ് വീണ്ടും പ്രസക്തമാകുന്നു. അഞ്ചു വർഷം രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന വിലയിൽ നടത്തിയ പ്രവർത്തനങ്ങളെ മികച്ചതാണെന്നാണ് ജോയ് മാത്യു അക്കമിട്ട് വസ്തുതകൾ നിരത്തി വ്യക്തമാക്കിയിരിക്കുന്നത്. ആ പോസ്റ്റിലെ വാദങ്ങൾ വീണ്ടും ചർച്ചയാകുന്നത് കണ്ണൂർ വിസി നിയമന കേസിലെ സുപ്രീംകോടതി വിധിയോടെയാണ്.

വിസിക്ക് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്ക് മന്ത്രി ആർ. ബിന്ദു കത്തെഴുതിയത് അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണെണെന്ന രമേശ് ചെന്നിത്തലയുടെ ഹർജി ലോകായുക്ത തള്ളിയിരുന്നു. എന്നാൽ ഈ ഹർജിയിൽ ചെന്നിത്തല ഉന്നയിച്ച വാദങ്ങളാണ് ഇപ്പോൾ സുപ്രീംകോടതിയുടെ വിധിയോടെ വീണ്ടും വസ്തുതയാണെന്ന് തെളിയുന്നത്. ഈ കേസ് വീണ്ടും ലോകായുക്തയ്ക്ക് മുന്നിലെത്താനുള്ള സാധ്യതയാണ് സുപ്രീംകോടതി വിധിയും തുറക്കുന്നത്.

സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ചെന്നിത്തലയുടെ വിലയിരുത്തലുകളും പോരാട്ടം തുടരുമെന്നതിന്റെ സൂചനകളാണ്. ചെന്നിത്തലയുടെ പോരാട്ടത്തിന് മുന്നിൽ വീണ്ടും പിണറായി വിജയൻ സർക്കാർ നിയമപരമായി തളരുകയാണ്. ഇതാണ് കണ്ണൂർ വിസി നിയമനക്കേസിലും സംഭവിക്കുന്നത്. സുപ്രീംകോടതിയിൽ ഹർജിക്കാർ മറ്റ് ചിലരാണെങ്കിലും ഈ വിഷയം പൊതു സമൂഹത്തിന് മനസ്സിലാകും വിധം ചർച്ചയാക്കിയ നേതാവാണ് ചെന്നിത്തല.

ഈ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ പഴയ കുറിപ്പ് വീണ്ടും ചർച്ചയാകുന്നത്. അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്‌ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം. എന്നാൽ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളാണ് യഥാർത്ഥ ഹീറോയെന്നായിരുന്നു ജോയ് മാത്യുവിന്റെ 2021ലെ കുറിപ്പ്. വീണ്ടും ഒരു ചെന്നിത്തല പോരാട്ടം കൂടി ജയിക്കുന്നു. കണ്ണൂർ സർവ്വകലാശാലയിലെ വിസി നിയമനത്തിൽ സ്വജനപക്ഷ പാതം ആരോപിച്ചതും ലോകായുക്തയിലേക്ക് കാര്യങ്ങളെത്തിച്ചതും ചെന്നിത്തലയായിരുന്നു. പക്ഷേ കേരളത്തിലെ നിയമ പോരാട്ടങ്ങൾ വിജയിച്ചില്ല. എന്നാൽ ചെന്നിത്തലയുടെ നിലപാടാണ് സുപ്രീംകോടതിയും ഏറ്റെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ പോലെ ചെന്നിത്തലയും രണ്ടാം പിണറായി സർക്കാരിന് വലിയ തലവേദനയാണ് ഉയർത്തുന്നത്.

എല്ലാ വിഷയത്തിലും വ്യക്തമായ പ്രതികരണങ്ങൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും രമേശ് ചെന്നിത്തല തുടർന്നു. മനുഷ്യാവകാശ കമ്മീഷനായി ഹൈക്കോടതിയിൽ നിന്നും വിരമിച്ച ചീഫ് ജസ്റ്റീസ് മണിക് കുമാറിനെ നിയമിച്ചത് അടക്കം ചെന്നിത്തല ചോദ്യം ചെയ്തു. താൻ ഉയർത്തിക്കൊണ്ടു വന്ന നിയമ പോരാട്ടങ്ങളിൽ പലതും പൊളിഞ്ഞത് ജ്യൂഡീഷറിയിലെ ചില ഇടപെടലുകൾ മൂലമാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനിടെയാണ് ഹൈക്കോടതി വിധിയെ കുറ്റകരമെന്ന് വിശേഷിപ്പിച്ച് കണ്ണൂർ വിസി നിയമനത്തിലെ സുപ്രീംകോടതി വിധി വരുന്നു. ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങൾ സർക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതിൽ നിന്നും ഗവർമ്മെന്റിനു പിന്തിയേണ്ടിവന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു റെക്കോർഡ് വിജയമായിരുന്നു. ആ പദവിയിൽ നിന്നും മാറിയ ശേഷവും ചെന്നിത്തല പോരാട്ടം തുടർന്നു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചെന്നിത്തലയാണ് റോഡ് ക്യാമറ പദ്ധതിയിലെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തു കൊണ്ടുവന്നത്. നിലവിലെ പ്രതിപക്ഷ നേതാവല്ലെങ്കിലും സർക്കാരിന്റെ പദ്ധതികളിലെ ക്രമക്കേടുകൾ അറിയുന്നതിനും അറിയിക്കുന്നതിനും ഇപ്പോഴും തനിക്കാവുമെന്നും അദ്ദേഹം തെളിയിച്ചു. ചെന്നിത്തലയുടെ വെളിപ്പെടുത്തലുകൾ സ്ഥാനത്തു തന്നെയാണ് എന്നും ഏറ്റത്. കെ ഫോണിലും ചെന്നിത്തല ആരോപണവുമായി എത്തിയിരുന്നു.

2021ലെ ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

ആരാണ് ഹീറോ?

അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്‌ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം .എന്നാൽ തൊടുത്തുവിട്ട അഴിമതിയാരോപണ ങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർത്ഥ ഹീറോ? കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കുമ്പോൾ കൊണ്ടുവന്ന പല ആരോപണങ്ങളും സ്വന്തം പാർട്ടിയുടെതന്നെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങിയപ്പോൾ രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങൾ സർക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതിൽ നിന്നും ഗവർമ്മെന്റിനു പിന്തിയേണ്ടിവന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു റെക്കോർഡ് വിജയമായി വേണം കരുതാൻ.ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിനെ തിരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തിയതുമായ ചില കാര്യങ്ങൾ

  1. 1 ബന്ധുനിയമനം :
    മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരി പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് ശേഷം നിയമനം റദ്ദാക്കി.
    • 2 സ്പ്രിൻക്ലർ:
      കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിൻക്ലറിനു കരാർ നൽകിയതിൽ ചട്ടലംഘനം. ആരോപണവുമായി പ്രതിപക്ഷനേതാവ് .സർക്കാർ കരാർ റദ്ദാക്കി .
      3.പമ്പ മണൽക്കടത്ത് :
      2018 ലെ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണൽ മാലിന്യമെന്ന നിലയിൽ നീക്കാൻ കണ്ണൂരിലെ കേരള ക്ലേയ്‌സ് ആൻഡ് സിറാമിക്‌സ് പ്രോഡക്ട്‌സിനു കരാർ നൽകി. സർക്കാരിന് 10 കോടിയുടെ നഷ്ടമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം. പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറി.
  2. 4 ബ്രൂവറി:
    നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് 3 ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമ്മാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചതിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സർക്കാർ അനുമതി റദ്ദാക്കി.
  3. 5 മാർക്ക് ദാനം:
    സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തും മാർക്ക് ദാനവും. മാർക്ക് ദാനം നിയമവിരുദ്ധമെന്നു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.
  4. 6 ഇ-മൊബിലിറ്റി പദ്ധതി:
    ഇ-മൊബിലിറ്റി കൺസൽറ്റൻസി കരാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനു കൊടുത്തതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്ത്. സർക്കാർ PWCയെ ഒഴിവാക്കി.
  5. 7 സഹകരണ ബാങ്കുകളിൽ കോർബാങ്കിങ്: സ്വന്തമായി സോഫ്‌റ്റ്‌വെയർ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോർബാങ്കിങ് സോഫ്‌റ്റ്‌വെയർ സ്ഥാപിക്കാൻ 160 കോടിയുടെ കരാറെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം. സർക്കാർ കരാർ റദ്ദാക്കി.
  6. 8 സിംസ് പദ്ധതി:
    പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്) എന്ന പദ്ധതിയുടെ പേരിൽ ഗാലക്‌സോൺ എന്ന കമ്പനിക്കു കരാർ നൽകിയ വിവരം പ്രതിപക്ഷ നേതാവ് വിവാദമാക്കിയതോടെ സർക്കാർ പദ്ധതി മരവിപ്പിച്ചു.
  7. 9 പൊലീസ് നിയമഭേദഗതി:
    പൊലീസ് നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് നിയമം സർക്കാർ പിൻവലിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് (റിപ്പീലിങ് ഓർഡിനൻസ്) പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്തു.
  8. 10 ആഴക്കടൽ മത്സ്യ ബന്ധം:
    കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടെന്ന് രമേശ് ചെന്നിത്തല. സർക്കാർ നിഷേധിച്ചെങ്കിലും അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഒരാഴ്ചക്ക് ശേഷം EMCCയുമായി ഉണ്ടാക്കിയ എല്ലാ ധാരണ പത്രങ്ങളും സർക്കാർ റദ്ദാക്കി.
    11.പുസ്തകം വായിക്കുന്നതിന്റെ പേരിൽ അലൻ ,താഹ എന്നീ രണ്ടുവിദ്യാര്ഥികളെ UAPA ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരികയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടപ്പെടുകയുമുണ്ടായി
    12.ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് പതിമൂന്ന് ലക്ഷം ഇരട്ട കള്ളവോട്ടുകൾ ഉണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇലക്ഷൻ കമ്മീഷൻ ശരിവെച്ചു. അന്വേക്ഷണത്തിന് ഇലക്ഷൻ കമ്മീഷൻ കലക്റ്റർമാർക്ക് നിർദ്ദേശം കൊടുത്തു.. ഇപ്പോൾ ഇരട്ടവോട്ടുകൾ ഉണ്ടെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു .
    അപ്പോൾ ആരാണ് യഥാർത്ഥ ഹീറോ ?
    വാൽകഷ്ണം :
    ലോക വായനാദിനത്തിൽ താൻ ദിവസവും രണ്ടുപുസ്തകങ്ങൾ വായിക്കാറുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെ പുസ്തകം കൈകൊണ്ട് തൊടാത്തവർ പരിഹസിച്ചു ട്രോളിറക്കി .ഇപ്പോൾ എനിക്കും ബോധ്യമായി ഒന്നിൽകൂടുതൽ പുസ്തകങ്ങൾ വായിച്ചാലുള്ള ഗുണങ്ങൾ.
    യഥാർത്ഥത്തിൽ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നുണ്ട്.
crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

10 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

11 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

15 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

16 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

16 hours ago