Crime,

പോലീസ് പുറത്ത് വിട്ട രേഖ ചിത്രത്തിൽ ഉള്ളത് ജിം ഷാജഹാൻ എന്ന അബ്ദുൽ മജീദ് എന്ന ക്രിമിനൽ, വേട്ടയിൽ തോറ്റു തൊപ്പിയിട്ട് പോലീസ്

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പുറത്ത് വിട്ട രേഖ ചിത്രത്തിൽ ഉള്ളത് കരിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്ന ഷാജഹാൻ എന്ന ജിം ഷാജഹാൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി വിവരം. ഷാജഹാനെ തേടി പോലീസ് എത്തുമ്പോൾ അയാൾ സ്ഥലത്തില്ലെന്നാണ് വീട്ടുകാർ മറുപടി പറഞ്ഞത്. ഈ ഷാജഹാന് മിക്ക ക്രിമിനൽ കേസുകളിലും തുണയായത് ഭരിക്കുന്ന പാർട്ടിയുടെ സഖാക്കളാണെന്നതാണ് ഏറെ ഖേദകരം.

അതേസമയം, കോടികൾ ചിലവഴിച്ച് റോഡുകളിൽ ഉടനീളം എ ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന ഒരു സംസ്ഥാനത്ത് ആറ് വയസുകാരിയെ തട്ടി കൊണ്ട് പോയിട്ട് ആ കുട്ടിയെ രക്ഷിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പിനോ, പ്രത്യേകിച്ച് പോലീസിനോ കഴിഞ്ഞില്ല. ഇത് ഏറെ സംശയങ്ങളും ദുരൂഹതകളും ഉള്ള സംഭവമായി മാറിയിരിക്കുമ്പോൾ, തട്ടിക്കൊണ്ടു പോയ ഗുണ്ടാ സംഘത്തിന്റെ ബന്ധങ്ങൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്.

കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തിനരികെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപെടും മുൻപ് നടന്ന ഒരു സംഭവമാണ് ഏറെ ദുരൂഹത ഉണ്ടാക്കുന്നത്. ഓട്ടോ റിക്ഷയിൽ മഞ്ഞ ചൂരിദാർ ധരിച്ചു വന്ന യുവതി കുട്ടിയെ ഉപേക്ഷിച്ച് പോകുന്നതിന് തൊട്ടു മുൻപ് ഒരു പോലീസ് ജീപ്പ് ഓട്ടോക്ക് മുൻപേ വന്നിരുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം. പോലീസ് അറിഞ്ഞാണോ ഈ നാടകം 21 മണിക്കൂർ നീണ്ടതെന്ന സംശയമാണ് ആരിലും ഇത് ഉണ്ടാക്കുക.

കുട്ടിയെ കാണാതായതായി രക്ഷിതാക്കൾ അറിയിച്ചതിൽ പിന്നെ അന്വേഷണം പോലീസിന്റെ നടപടികളിലേക്ക് കടക്കാൻ ഒന്നര മണിക്കൂർ വേണ്ടി വന്നു എന്ന ആരോപണം നില നിൽക്കുമ്പോ ഴാണിത്. കുട്ടിയെ കടത്തിയത് സി പി എമ്മുമായി അടുത്ത് ബന്ധമുള്ള ഗുണ്ടകളാണെന്ന വിവരണങ്ങളാണ് ഒടുവിൽ പുറത്ത് വരുന്നത്. വീടുകൾ പോലും കവർച്ച ചെയ്യാറുള്ള കുഴിയം സ്വദേശിയായ ഗുണ്ടയിലേക്ക് പോലീസ് അന്വേഷണം എത്തി നിൽക്കുമ്പോൾ, ഇയാളുടെ പേരിലുള്ള മുൻ ക്രിമിനൽ കേസുകൾ ആരാണ് ഒതുക്കി തീർന്നതെന്ന വസ്തുതയാണ് ഇതിലേക്കൊക്കെ വിരൽ ചൂണ്ടുന്നത്.

ഒരു കാറിൽ വന്നു ഒരു കുട്ടിയെ തട്ടി കൊണ്ട് പോവുക. ഒരു ഓട്ടോ റിക്ഷയിൽ വന്നു ഒരു കടക്കാരന്റെ ഫോൺ വാങ്ങി സംസാരിക്കുക. കൊല്ലം ജില്ലയിൽ തന്നെ ഒരു വീട്ടിൽ തട്ടിക്കൊണ്ടു പോയ കുട്ടിയെ താമസിപ്പിക്കുക. കോടികൾ മുടക്കി സ്ഥാപിച്ച എ ഐ ക്യാമറകൾ പോലീസിന് എന്തിനു വേണ്ടിയായിരുന്നു? പോലീസ് അന്വേഷണം എന്നതും ആഭ്യന്തര വകുപ്പെന്നതും ജനത്തിന് വേണ്ടിയായിരു ന്നെങ്കിൽ കാർ നമ്പർ വെച്ചോ? ഓട്ടോയുടെ നമ്പർ വെച്ചോ പ്രതികളിലേക്ക് എത്താൻപോലീസിന് വളരെ പെട്ടെന്ന് ആകുമായിരുന്നില്ല? എന്തുകൊണ്ട് അത് ഉണ്ടായില്ല.?
അപ്പോൾ ഞമ്മടെ ആൾക്കാർ ഞമ്മടെ സഖാക്കൾ കമ്മീഷൻ വാങ്ങുന്ന ആൾക്കാരാണിതിന് പിന്നിലെന്ന് ജനം വിധി എഴുതിയാൽ അവരെ എന്താണ് കുറ്റം പറയാനാവുക.?

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

13 mins ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

1 hour ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

2 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

3 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

3 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

3 hours ago