Crime,

നവകേരള ബസിലേക്ക് ചാവേർ ഓടിക്കയറും, പിണറായിക്കും മന്ത്രിമാർക്കും നവകേരള സദസ്സിനും ബോംബ് ഭീഷണി

നവകേരള സദസ്‌ പുരോഗമിക്കുന്നതിനിടെ ബോംബ് ഭീഷണി ഉയർന്നിരിക്കുകയാണ്. വേദിയിലും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലായിരുന്നു ഇത്തരത്തിലൊരു സന്ദേശം എത്തിയത്. മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

കന്റോൺമെന്റ് പൊലീസ് സംഭവത്തിൽ കേസെടുത്തു. കത്ത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സന്ദേശം കിട്ടിയത്, ഒരു പോസ്റ്റ്കാർഡിലായിരുന്നു. മൂന്ന് സ്ഥലത്ത് ബോംബ് വയ്ക്കും എന്നായിരുന്നു ഭീഷണി. മന്ത്രിമാർ സഞ്ചരിക്കുന്ന ബസിലേയ്ക്ക് ചാവേർ ഓടിക്കയറുമെന്നും കത്തിലുണ്ട്. നേരത്തെ, കോഴിക്കോട് നടക്കുന്ന നവകേരള സദസിനെതിരെ മാവോയിസ്റ്റുകൾ ഭീഷണി മുഴക്കിയിരുന്നു, വയനാട് കളക്ട്രേറ്റിലേയ്ക്കായിരുന്നു ഭീഷണി കത്ത് കിട്ടിയത് . പിണറായിയെ ഒരു കോടി ബസോടെ മാനന്തവാടി പുഴയിൽ കാണാമെന്നായിരുന്നു കത്തിലൂടെ ഉയർത്തിയ ഭീഷണി. എന്തായാലും നവകേരള സദസിന് നേരെ ഇപ്പോൾ ബോംബ് ഭീഷണി ഉയർന്നിരിക്കുകയാണ്.

നേരത്തെ കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത് ലഭിച്ചിരുന്നു. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വയനാട് കളക്ട്രേറ്റിലേക്കും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാമെന്നായിരുന്നു കത്തിലെ ഭീഷണി.

അതേസമയം നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാന്‍ വിദ്യാര്‍ഥികളെ വീണ്ടും റോഡിലിറക്കിയത് വീണ്ടും വിവാദമായിരിക്കുകയാണ്. എടപ്പാള്‍ തുയ്യം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ 50-ഓളം പിഞ്ചുകുട്ടികളെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിമുതല്‍ രണ്ടുവരെ റോഡില്‍ നിര്‍ത്തിയത്. പൊന്നാനിയില്‍നിന്നും എടപ്പാളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരു മടങ്ങുന്ന ബസ്സും വാഹനവ്യൂഹവും കടന്നുപോകുന്ന സമയത്താ യിരുന്നു ഇത്.

നേരത്തെ, സമാനമായസംഭവം ഉണ്ടായപ്പോള്‍ കുട്ടികളെ ഇത്തരത്തില്‍ അഭിവാദ്യം ചെയ്യാനായി കൊണ്ടുവരേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളെ ഇത്തരം ആവശ്യങ്ങള്‍ക്ക് കൊണ്ടുപോകരുതെന്ന് ഹൈക്കോടതിയും പറഞ്ഞു. നവകേരള സദസ്സിലേക്ക് സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കാനുള്ള നിര്‍ദേശവും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതെല്ലാം നിലനില്‍ക്കെയാണ് പുതിയസംഭവം ഉണ്ടായിരിക്കുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്.

നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ. നിര്‍ദേശം നല്‍കിയത് വലിയ വിവാദമായി രുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. സ്‌കൂള്‍ പ്രഥമാധ്യാപകരുടെ യോഗത്തി ലാണ് തിരൂരങ്ങാടി ഡി.ഇ.ഒ. വിദ്യാര്‍ഥികളെ നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനു നിര്‍ദേശം നല്‍കിയത്. വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചുവെന്നാണ് ഹൈക്കോ ടതിയെ സർക്കാർ അറിയിക്കുന്നത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

5 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

5 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

6 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

10 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

10 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

11 hours ago