World

ഗാസയിൽ വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വെടിനിർത്തൽ, വൈകിട്ട് 13 ബന്ദികളെ ഹമാസ് മോചിപ്പിക്കും

ഗാസ . ഇസ്രായേൽ – ഹമാസ് യുദ്ധത്തിന് താൽക്കാലിക വെടി നിർത്തൽ. ഗാസയിൽ‌ വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ നിലവിൽ വരും. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ സമയം വൈകീട്ട് 7.30 ഓടെ (പ്രാദേശിക സമയം വൈകീട്ട് 4 മണിയോടെ) പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയ്ക്കും. ഇവരെ റെഡ് ക്രോസിനാണു കൈമാറുന്നത്. നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി അറിയിച്ചിട്ടുണ്ട്.

അതേസമയം ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നും മജീദ് അല്‍ അന്‍സാരി പറഞ്ഞു. എത്ര തടവുകാരെ വിട്ടയയ്ക്കുമെന്നു വെളിപ്പെടുത്താന്‍ മജീദ് അല്‍ അന്‍സാരി തയാറായിട്ടില്ല. ആഴ്ചകളായി നീളുന്ന ഇസ്രയേൽ – ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട ആദ്യ നയതന്ത്ര വിജയമായിട്ടാണ് ഇതിനെ കാണുന്നത്. ഈജിപ്തിന്റേയും യുഎസിന്റേയും സഹായത്തോ ടെയാണ് ഖത്തർ നയതന്ത്ര ചർച്ചകൾ നടത്തിയത്. ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇരുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയി ഹമാസ് ബന്ദികളാക്കുകയായിരുന്നു.

ഓരോ ഇസ്രായേലി ബന്ദിക്കും പകരമായി ഇസ്രായേല്‍ തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന 3 പലസ്തീനികളെ ആയിരിക്കും മോചിപ്പിക്കുക. അതായത് ആകെ 150 ഫലസ്തീനികളെ മോചിപ്പിക്കും. ഏതൊക്കെ ബന്ദികളെ ആദ്യം മോചിപ്പിക്കും എന്ന പട്ടിക ഹമാസ് പുറത്തുവിട്ടിട്ടില്ല.

എന്നാൽ ആദ്യം മോചിപ്പിക്കപ്പെടുന്ന 50 ബന്ദികളിൽ 19 വയസ്സിന് താഴെയുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. കരാര്‍ പ്രകാരം നാല് ദിവസത്തിനകം കുട്ടികളും സ്ത്രീകളുമടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതേസമയം, ഹമാസ് വിട്ടയക്കുന്ന ബന്ദികളില്‍ മൂന്ന് അമേരിക്കക്കാരും ഉള്‍പ്പെടും. ഇരുഭാഗത്തുനിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

5 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

6 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

6 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

6 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

7 hours ago