Crime,

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: എൻ ഭാസുരാംഗനേയും മകൻ അഖിൽ ജിത്തിനെയും ഇ ഡി അറസ്റ്റ് ചെയ്തു

കൊച്ചി. തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനേയും മകൻ അഖിൽ ജിത്തിനേയും ഇ ഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ഉണ്ടായത്. ബാങ്ക് സെക്രട്ടറി ബൈജുവിനെ ചോദ്യം ചെയ്യുന്നത്ചൊവ്വാഴ്ച വൈകിയും തുടരുകയായിരുന്നു.

എൻ ഭാസുരാംഗനേയും മകൻ അഖിൽ ജിത്തിന്റെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇഡി അധികൃതർ പറയുന്നത്. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്‍റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയ പിറകെയാണ് ഗരുതരമായ സാഹചര്യമാണെന്ന് ബോധ്യപ്പെടുന്നത്. ഭാസുരാംഗനെ അടുത്തിടെ സിപിഐയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബുധനാഴ്ച ഭാസുരാം​ഗനെ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണ്.

അതേസമയം, സഹകരണ വകുപ്പ് 101 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കേസിലാണു ഭാസുരാംഗനെ ഇ.ഡി. കുടുക്കിയിരിക്കുന്നത്. സിപിഐ നേതാവായ ഭാസുരാംഗനെ ഇ.ഡി.യുടെ ഇടപെടലിനു പിന്നാലെ പാർട്ടി പുറത്താക്കി സ്വന്തം രക്ഷിച്ചു. സിപിഐ, സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്ന ആളാണ് ഭാസുരാംഗൻ. 2006ൽ കോൺഗ്രസിൽനിന്ന് സിപിഐയിലെത്തിയ ഭാസുരാംഗനു ഉന്നത നേതാക്കളുമായുള്ള ബന്ധമാണു വലിയ തട്ടിപ്പു നടത്താൻ സഹായിച്ചതെന്നു സിപിഐയിൽ ആക്ഷേപമുയർന്നിരുന്നു. നേതാക്കൾക്ക് ഭാസുരാംഗൻ മാസപ്പടി നൽകിയിരുന്നതായി ആരോപണമുണ്ടായി. തെളിവുകൾ ഇ.ഡി. ശേഖരിച്ചതോടെ പാർട്ടി പ്രതിരോധത്തിലാവുകയായിരുന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

10 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

11 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

11 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

22 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

23 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

23 hours ago