World

ഇംഫാൽ വിമാനത്താവളത്തിനടുത്ത് ‘പറക്കും തളിക’, വ്യോമസേന റാഫേൽ യുദ്ധവിമാനങ്ങൾ അയച്ചു

മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം അൺഐഡിന്റിഫൈഡ് ഫ്ളയിങ് ഒബ്‌ജക്റ്റ് (യുഎഫ്‌ഒ) സാന്നിധ്യം കണ്ടെത്തി. തുടർന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ വ്യോമസേന അവിടേക്ക് യുദ്ധവിമാനങ്ങൾ അയച്ചു. കൂടുതൽ പരിശോധനകൾക്കാണ് റാഫേൽ യുദ്ധവിമാനങ്ങൾ അയച്ചതെങ്കിലും,ഹസിമാര എയർ ബേസിൽ നിന്ന് അയച്ച റാഫേൽ യുദ്ധവിമാനങ്ങൾക്ക് രാത്രി വൈകിയും ഒന്നും കണ്ടെത്താൻ ആയില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ആദ്യത്തെ വിമാനം ബേസിലേക്ക് മടങ്ങി. പരിശോധനയ്ക്കായി പ്രദേശത്ത് വിന്യസിച്ച രണ്ടാമത്തെ വിമാനത്തിനും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാലും അസ്വാഭാവിക സാഹചര്യം പരിഗണിച്ച് പ്രദേശത്ത് വ്യോമ പ്രതിരോധ പ്രതികരണ സംവിധാനം സജീവമാക്കിയിട്ടുണ്ടെന്നു ഇന്ത്യൻ വ്യോമസേനയുടെ ഈസ്റ്റേൺ കമാൻഡ് അറിയിച്ചു.

‘ഇംഫാൽ വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഐ‌എ‌എഫ് എയർ ഡിഫൻസ് റെസ്‌പോൺസ് സംവിധാനം സജീവമാക്കി.. അതിനുശേഷം ഒന്നും ദൃശ്യമായില്ല. ഐ‌എ‌എഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘എയർഫീൽഡിന്റെ പടിഞ്ഞാറോട്ട് യുഎഫ്‌ഒ നീങ്ങുന്നത് വൈകിട്ട് നാലു മണി വരെ നഗ്നമായ നേത്രങ്ങൾ കൊണ്ട് കാണാമായിരുന്നു.’- ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇംഫാലിലെ ബിർ തികേന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലായാണ് അജ്ഞാതമായ പറക്കുന്ന വസ്തുവിനെ കാണാനായത്. തുടർന്ന് മണിക്കൂറുകളോളം വിമാന സേവനങ്ങൾ നിർത്തിവെ ക്കുകയായിരുന്നു. ചില വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. വഴിതിരിച്ചുവിട്ട വിമാനങ്ങളിൽ കൊൽക്കത്തയിൽ നിന്നുള്ള ഇൻഡിഗോ വിമാനവും ഉൾപ്പെടും. ഇൻഡിഗോ ഗുവാഹത്തിയി ലേക്കാണ് തിരിച്ചുവിട്ടത്. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം അനുമതി ലഭിച്ചതിനെ തുടർന്നാണ് വൈകിയ വിമാനങ്ങൾ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നത്.

crime-administrator

Recent Posts

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

7 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

12 hours ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

12 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

13 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

14 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

14 hours ago