Kerala

ബസ്സിൽ മുഖ്യന്ത്രി പടി കയറേണ്ട,തൂക്കിയെടുത്ത് ഉള്ളിലാക്കും, മുഖ്യനുമാത്രമായി കറങ്ങുന്ന കസേരയും

തിരുവനന്തപുരം . നവകേരള സദസ്സിൽ പങ്കെടുക്കാൻ പോകാനെന്ന പേരിൽ പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ഒഴുക്കി ഒരുക്കിയ ധൂർത്ത് എന്ന് തന്നെ വിശേഷിപ്പിക്കേണ്ട ബെൻസ് ബസിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ കറങ്ങുന്ന കസേര ഉണ്ട്. കസേര വന്നത് ചൈനയിൽ നിന്നാണ്. കെഎൽ 15 എ 2689 ആണ് ബസിന്റെ നമ്പർ. മുഖ്യമന്ത്രിക്ക് ആദ്യം കാബിൻ ആലോചിച്ചെങ്കിലും തുടർന്ന് 180 ഡിഗ്രി കറങ്ങുന്ന കസേര മതിയെന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.

ബസിൽ മുഖ്യനും മന്ത്രിമാരും ഒന്നും പടി കയറേണ്ട കാര്യമില്ല. ആദ്യ പടിയിലേക്ക് കാല് വെക്കുമ്പോൾ തന്നെ തൂക്കിയെടുത്ത് ഉള്ളിൽ വെക്കുന്ന സംവിധാനം ആണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ആണ് ആളിനെ ബസിലെത്തിക്കുക. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്ക് ഊളിയിടും. ബസ് നവംബർ ഏഴിന് ആണ് കേരളത്തിലെത്തിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കി പൊലീസ് സുരക്ഷാ പരിശോധന നടത്തുന്നത്. ബസ്സിന്‌ ചുറ്റും ആദ്യം സ്റ്റിക്കർ പതിക്കാമെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് അത് മാറ്റി. റജിസ്ട്രേഷൻ പൂർത്തിയാക്കി ബെംഗളൂരുവിൽ തിരികെയെത്തിച്ച് ചോക്‌ലേറ്റ് ബ്രൗൺ നിറം നൽകി കേരള സർക്കാരിന്റെ ചിഹ്നം മാത്രം ഇപ്പോൾ പതിച്ചിരിക്കുകയാണ്.

നവകേരള സദസ്സ് സംബന്ധിച്ച ആലോചിക്കൻ കൂടിയ മന്ത്രിസഭായോഗത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജു യാത്ര ബസിലാക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്നു പറയുന്നത്. മുഖ്യമന്ത്രി ഇത് സമ്മതിച്ചതോടെ 3 മാസം മുൻപുതന്നെ ബസിന് ഓർഡർ നൽകുകയായിരുന്നു. മുഖ്യമന്ത്രിക്കുള്ള കറങ്ങുന്ന കസേര നിർമാതാക്കൾ ചൈനയിൽ നിന്ന് ഓർഡർ ചെയ്തത് എത്താൻ ഒന്നരമാസം വൈകി. ഇതാണ് ഒക്ടോബർ ആദ്യയാഴ്ച കേരളത്തിലെത്തുമെന്നു കരുതിയിരുന്ന ബസ്സ് വൈകാൻ കാരണമായത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

2 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

2 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

3 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

7 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

7 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

8 hours ago