Cinema

12 സിനിമകൾ കണ്ടാൽ 1.66 ലക്ഷം പ്രതിഫലം, കിടിലൻ ഓഫറുമായി ബ്ലൂംസിബോക്സ്

12 സിനിമകൾ കണ്ടാൽ 1.66 ലക്ഷം രൂപയ്ക്കും മുകളിൽ പ്രതിഫലം ലഭിക്കുന്ന കിടിലൻ ഓഫർ. സിനിമാ പ്രേമികൾക്കായി ഒരു കിടിലൻ ഓഫറുമായി രംഗത്തിയിരിക്കുന്നത് യുഎസ് ആസ്ഥാനമായുള്ള സബ്സ്ക്രിപ്ഷൻ ബോക്സ് കമ്പനിയായ ബ്ലൂംസിബോക്സ് ആണ്. സിനിമകൾ കാണുക എന്നതാണ് പ്രധാന ജോലി ചെയ്താലാണ് കിടിലൻ പ്രതിഫലം. പക്ഷെ, സിനിമകൾ കണ്ട് വിലയിരുത്തുകയും റേറ്റിംഗ് നൽകി റിവ്യൂ എഴുതുകയും വേണം എന്ന് കൂടി കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

12 ഹോൾമാർക്ക് ക്രിസ്മസ് സിനിമകളാണ് കാണണമെന്ന് കമ്പനി ആവശ്യപ്പെടുന്നത്. പിന്നീട് ഓരോ സിനിമയുടേം നിലവാരം അനുസരിച്ച് റാങ്ക് ചെയ്യുകയും വേണം. വെറുതെ ഇരുന്ന് സിനിമ കണ്ടാൽ മതിയല്ലോ എന്ന് കരുതി ഈ ജോലിയെ നിസാരമായി കാണണ്ട. 1.66 ലക്ഷം രൂപയ്ക്കും മുകളിലാണ് പ്രതിഫലം.

സിനിമ സുഖകരമായി ആസ്വദിക്കാൻ ഇവർക്ക് ഒരു ജോടി സ്‌നഗ് സോക്സും പ്രീമിയം ഹോട്ട് കൊക്കോയും നൽകുന്നതാണ്. ബ്ലൂംസിബോക്‌സിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സബ്‌സ്‌ക്രിപ്‌ഷനും ഒപ്പം ഉണ്ട്. ക്രിസ്മസ് സിനിമകളോടും ഉത്സവ കാലങ്ങളോടും താൽപ്പര്യമുള്ളവർക്ക് ഇത് അടിപൊളി അവധിക്കാല ട്രീറ്റ് തന്നെ.

കമ്പനിയുടെ മാത്രമായ റേറ്റിംഗ് സിസ്റ്റത്തിലൂടെയാണ് സിനിമകൾ കാണേണ്ടതും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും. ഫെസ്റ്റിവിറ്റി ഫാക്ടർ, പ്രെഡിക്റ്റബിലിറ്റി കോഷെൻറ്റ്, കെമിസ്ട്രി ചെക്ക്, ടിയർ-ജേർക്കർ ടെസ്റ്റ്, റീപ്ലേയ് വാല്യൂ എന്നിങ്ങനെ വിവിധങ്ങളായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഓരോ സിനിമയും റാങ്ക് ചെയ്യപ്പെടേണ്ടത്. അതായത് റിവ്യൂ എന്ന പേരിൽ ആവശ്യമി ല്ലാത്ത കാര്യങ്ങൾ എഴുതി പിടിപ്പിക്കാൻ പാടില്ലെന്നർത്ഥം.

ദി മോസ്റ്റ് വണ്ടർഫുൾ ടൈം ഓഫ് ദി ഇയർ (2008), ക്രൗൺ ഫോർ ക്രിസ്മസ് (2015), ദ നൈൻ ലൈവ്സ് ഓഫ് ക്രിസ്മസ് (2014), ക്രിസ്മസ് ഗെറ്റ് എവേ (2017), ക്രിസ്മസ് യാത്രയിലേക്ക് മടങ്ങുക (2016), ഗോസ്റ്റ്സ് ഓഫ് ക്രിസ്മസ് ഓൾവേസ് (2022), ഫാമിലി ക്രിസ്മസ് (2015), ക്രിസ്മസ് അണ്ടർ റാപ്സ് (2014), ത്രീ വൈസ് മെൻ ആൻഡ് എ ബേബി (2022), എ റോയൽ ക്രിസ്മസ് (2014), നോർത്ത്പോൾ (2014), ദി ക്രിസ്മസ് ട്രെയിൻ (2017) എന്നിവയാണ് ഈ മത്സരത്തിനായി ബ്ലൂംസിബോക്‌സ് തിരഞ്ഞെടുത്തിട്ടുള്ള സിനിമകൾ.

crime-administrator

Recent Posts

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

1 hour ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

2 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

2 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

3 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

4 hours ago

ഉത്രയും വിസ്മയയും ഇനി ഉണ്ടാവരുത് ..! ​’​നി​ന്നെ​ ​കൊ​ല്ലു​മെ​ടീ…​’ അലറി വിളിച്ച് നവവധുവിനെ ഇടിച്ച് നിലം പരിശാക്കി രാഹുൽ

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങി നീതിക്ക് വേണ്ടി പ​ന്തീ​രാ​ങ്കാ​വ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ ഒരു നവ…

6 hours ago