India

എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡീപ് ഫേക്ക് വീഡിയോകൾ ആശങ്ക ഉണ്ടാക്കുന്നു – പ്രധാനമന്ത്രി

ന്യൂഡൽഹി . എ ഐ സാങ്കേതിക വിദ്യയായ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഡീപ് ഫേക്ക് വീഡിയോകൾ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആശങ്ക ഉണ്ടാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡീപ് ഫേക്ക് പോലുള്ളവയ്‌ക്ക് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്യുന്നത് വലിയ ആശങ്കയും ഭീഷണിയുമാണ് ഉയർത്തിയിരിക്കുന്നത്.

ചാറ്റ് ജിപിടി ടീമിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതായും ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി അറിയിച്ചു. ദിവാലി മിലാൻ പ്രോഗ്രാമിനോട് അനുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.

ഡിജിറ്റൽ യുഗത്തിന്റെ കാലമാണിത്. ഈ ഘട്ടത്തിൽ വെല്ലുവിളി ഉയർത്തിക്കൊണ്ട് ഡീപ് ഫേക്ക് വീഡിയോകൾ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിച്ചു വരുന്നു. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ കനത്ത ജാഗ്രത പുലർത്തണം. ഡീഫ് ഫേക്കിന് ഇരകളാകുന്നവരോട് കേസ് നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആടി ആക്ടിന് കീഴിൽ നടപടി എടുക്കാൻ നിർദ്ദേശിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

അടുത്തിടെ തന്റെയൊരു വീഡിയോയും കാണാനിടയായി. താൻ ഗർഭ ഗാനം പാടുന്നതായിരുന്നു അത്. സമാനമായ നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിച്ചു വരുന്നു. ഡീപ് ഫേക് വീഡിയോകൾ നമ്മെ വലിയ പ്രശ്‌നങ്ങളിലേക്ക് തള്ളിയിടാൻ കെൽപ്പുള്ളവയാണ് എന്നതിനാൽ ഏവരും ജാഗ്രത പുലർത്തണ മെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കുന്ന വിധം ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ടിക്കുന്നതും, പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഒരു ലക്ഷം രൂപ വരെ പിഴയും മൂന്ന് വർഷം തടവും ഈ കുറ്റത്തിന് ലഭിച്ചേക്കാം.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago