ലിസ്സി എന്നും മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിൽ ഒരാൾ തന്നെയാണ്. സംവിധായകന് പ്രിയദര്‍ശനെ വിവാഹം ചെയ്ത് കുടുംബജീവിതത്തിലേക്ക് കടന്ന ലിസ്സി പിന്നീട് സിനിമയില്‍, അഭിനയിക്കാനായി എത്തിയിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാണ – സ്റ്റുഡിയോ തുടങ്ങിയ പിന്നണി ജോലികളിലേക്ക് അവര്‍ മാറുകയായിരുന്നു.
വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞതിൽ പിന്നെ ലിസ്സി ചെന്നൈയിലാണ് താമസിച്ചു വരുന്നത്. ഇരുവരുടെയും മക്കള്‍ കല്യാണി, സിദ്ധാര്‍ഥ് എന്നിവരും സിനിമാ മേഖലയില്‍ തന്നെയുണ്ട്. കല്യാണി അഭിനയരംഗത്തും സിദ്ധാര്‍ഥ് സ്പെഷ്യല്‍ എഫ്ഫക്റ്റ്സിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ച് വരുന്നത്.
കല്യാണി അഭിനയിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ ‘ശേഷം മൈക്കേല്‍ ഫാത്തിമ’ റിലീസിന് ഒരുങ്ങുകയാണ് ഇപ്പോൾ. ആ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ ഒന്നിൽ അമ്മ ലിസ്സിയോടൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് കല്യാണി പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അമ്മയോടൊപ്പം അഭിനയിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ് എന്നും പറ്റിയ തിരക്കഥ കിട്ടിയാല്‍ അഭിനയിക്കാന്‍ തടസ്സമില്ല എന്നുമാണ് കല്യാണിയുടെ വെളിപ്പെടുത്തൽ. ഒപ്പം കളിയായി, ‘അമ്മേടെ മോളാണ് എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും? അമ്മ എന്റെ സിസ്റ്ററിനെപ്പോലെയല്ലേ’ എന്നും പറഞ്ഞതാണ് വൈറലായിരി ക്കുന്നത്. ഫിറ്റ്നെസ്സില് ഏറെ ശ്രദ്ധ ചെലുത്തുന്ന ലിസ്സി, ജിം വര്‍ക്കൌട്ട് യോഗ, ടെന്നീസ്, കളരി എന്നിവ സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നതാണ് ശ്രദ്ധേയം.
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…