News

ഇ പോസ് യന്ത്രങ്ങൾ പണിമുടക്കിയാൽ സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങും

തിരുവനന്തപുരം . റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങൾ നവംബർ 30നുശേഷം പണിമുടക്കിയാൽ സംസ്ഥാനത്തെ റേഷൻ വിതരണം തകരാറിലാകും. ഇ പോസ് യന്ത്രങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായി ക്ഷണിച്ച ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാത്തതാണ് ഇതിനു കാരണം. നിലവിലുള്ള കരാർ കാലാവധി 30നു അവസാനിക്കുകയാണ്. ഇതോടെ 30നുശേഷം യന്ത്രം പണിമുടക്കിയാൽ റേഷൻ മുടങ്ങുന്ന ഗുരുതര അവസ്ഥയായിരിക്കും ഉണ്ടാവുക.

റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് സംവിധാനമായ ഇ പോസ് വഴി വിവരങ്ങൾ എടുത്ത് വേണം കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷൻ നൽകേണ്ടത്. ഇ പോസ് യന്ത്രങ്ങളുടെ 3 വർഷത്തെ പരിപാലനക്കരാറിനു സംസ്ഥാന സർക്കാരിനു വേണ്ടി സപ്ലൈകോയാണ് കഴിഞ്ഞ മാസം ടെൻഡർ വിളിച്ചിരുന്നത്. സംസ്ഥാനത്തെ 14,335 റേഷൻ കടകളിലുള്ള ഇ പോസ് യന്ത്രങ്ങളുടെ പരിപാലനത്തിനായിട്ടായിരുന്നു ഇത്. കരടു വ്യവസ്ഥകൾ സംബന്ധിച്ച് 8 കമ്പനികളുമായി പ്രീ ബിഡ് ചർച്ചകൾ നടന്നു. എന്നാൽ വ്യവസ്ഥകൾ അംഗീകരിക്കാൻ കമ്പനികൾ കൂട്ടാക്കിയില്ല.

ഹൈദരാബാദ് ആസ്ഥാനമായ ലിങ്ക്‌വെൽ ടെലിസിസ്റ്റംസ് എന്ന സ്വകാര്യ കമ്പനിയാണ് 51.16 കോടി രൂപയ്ക്ക് 5 വർഷത്തേക്ക് ഇ പോസ് യന്ത്രങ്ങൾ സ്ഥാപിക്കാനും വാർഷിക അറ്റകുറ്റപ്പണിക്കുമായി 2018 ഫെബ്രുവരിയിൽ ആദ്യം കരാർ ഒപ്പിടുന്നത്. കരാറിന്റെ കാലാവധി കഴിഞ്ഞ മേയിൽ അവസാനിച്ചു. പിന്നീട് ഇതേ കരാർ 6 മാസത്തേക്ക് കൂടി നീട്ടി നൽക്കുകയായിരുന്നു.

പിഴത്തുകയിൽ വരുത്തിയ കർശന നിർദേശങ്ങളായാണ് ടെൻഡർ പരാജയപ്പെടാൻ കാരണമാവുന്നത്. 4 മണിക്കൂറിനകം യന്ത്രങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ. വ്യവസ്ഥ. ശേഷമുള്ള ഓരോ മണിക്കൂറിനും 1000 രൂപ വീതം കരാർ എടുക്കുന്ന കമ്പനി പിഴ നൽകുകയും വേണം. ഇത് ഉയർത്തിയ തിനൊപ്പം സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ ഒരു മണിക്കൂറിനകം പരിഹരിച്ചില്ലെങ്കിൽ 5000 രൂപ വരെ പിഴയെന്ന പുതിയ വ്യവസ്ഥയും കമ്പനികൾക്ക് താങ്ങാൻ കഴിയില്ലെന്നാണ് പറയുന്നത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

2 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

10 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

10 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

11 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

11 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

11 hours ago