Kerala

കരുവന്നൂരിലെ ബിജെപി പദയാത്ര രാഷ്ട്രീയപ്രേരിതം: വി.എന്‍ വാസവന്‍

കരൂവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ ബിജെപി നടത്തുന്ന പദയാത്രക്കെതിരെ സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ബിജെപി മാര്‍ച്ച് രാഷ്ട്രീയപ്രേരിതമാണെന്നും മൂന്നു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ ജാഥ നടത്തുന്നത് പരിഹാസ്യമാണെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണ് ബിജെപി നീക്കമെന്നും മന്ത്രി പറഞ്ഞു.
പണം തിരികെപിടിക്കാനുള്ള എല്ലാ നടപടകളും സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ബിജെപിയുടെ മാര്‍ച്ചെന്ന് മന്ത്രി വിമര്‍ശിച്ചു. ബിജെപിയുടെ യാത്ര അപ്രസക്തമാണെന്ന് മന്ത്രി ചൂണ്ടിക്കാണിക്കുന്നു.അതേസമയം കരുവന്നൂരില്‍ ബിജെപിയുടെ മാര്‍ച്ചിന് തുടക്കമായി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ലക്ഷ്യമിടുന്ന സുരേഷ് ഗോപിയാണ് ജാഥ നയിക്കുന്നത്. രാഷ്ട്രീയമില്ലെന്നും കരുവന്നൂരില്‍ ബിജെപി പദയാത്രയില്‍ പങ്കെടുക്കുന്നത് മാനുഷിക പരിഗണനമൂലമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നാരംഭിച്ച പദയാത്ര തൃശൂര്‍ കോര്‍പറേഷന് മുന്നില്‍ സമാപിക്കും.

Crimeonline

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

4 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

5 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

5 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

6 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

6 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

19 hours ago