Business

വീണ്ടും കൂട്ടപിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി ജീവനക്കാരോട് ജോലിയില്‍ നിന്ന് പിരിഞ്ഞുപോകാൻ
ആവശ്യപ്പെട്ട് മൈക്രോസോഫ്റ്റ് കമ്പനി. ഈ വര്‍ഷം ജനുവരിയില്‍ കമ്പനിയിലെ വിവിധ വിഭാഗങ്ങളിലായി പതിനായിരത്തിലേറെ ജോലികൾ വെട്ടിക്കുറയ്ക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെയാണ് കമ്പനിയുടെ നടപടി.
മൈക്രോസോഫ്റ്റ് ജോലി വെട്ടിക്കുറയ്ക്കല്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ റൗണ്ട് 275 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നുവെന്നാണ് ഗീക്ക് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിൽ അമേരിക്കയിലാണ് പിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുന്നത്. വാഷിങ്ടണ്‍ മേഖലയില്‍ 276 പിരിച്ചു വിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിരിച്ചുവിടല്‍ വാര്‍ത്ത മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ ബിസിനസ്സ് കൈകാര്യം ചെയ്യുന്നതില്‍ ഓര്‍ഗനൈസേഷണല്‍, വര്‍ക്ക്‌ഫോഴ്സ് ക്രമീകരണങ്ങള്‍ അനിവാര്യമാണ്. കമ്പനിയുടെ തന്ത്രപരമായ വളര്‍ച്ചാമേഖലകളില്‍ ഞങ്ങള്‍ മുന്‍ഗണന നല്‍കും’- ഗീക്ക് വയറിന് നല്‍കിയ പ്രസ്താവനയില്‍ മൈക്രോസോഫ്റ്റ് വ്യക്തമാക്കി.കഴിഞ്ഞവര്‍ഷവും ഈ സമയത്ത് മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ജനുവരിയില്‍ 10,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റിലുള്ള ജീവനക്കാരുടെ അഞ്ച് ശതമാനമായിരുന്നു ഇത്. കമ്പനി ജോലികള്‍ വെട്ടിക്കുറയ്ക്കുന്നുണ്ടെങ്കിലും പുതിയ നിയമനത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു സിഇഒ സത്യ നാദെല്ലയുടെ പ്രതികരണം.

crime-administrator

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

2 hours ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

3 hours ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

6 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

6 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

15 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

16 hours ago