India

യു പിയിൽ നിയമവിദ്യാർഥിയെ കള്ളക്കേസിൽ കുടുക്കിയ ശേഷം മൂത്രം കുടുപ്പിച്ചെന്നു പരാതി

ഉത്തർപ്രദേശിൽ നിയമ വിദ്യാർത്ഥിനിയെ കള്ളക്കേസിൽ പെടുത്തിയ ശേഷം മൂത്രം കുടിപ്പിച്ചു. ഉത്തർപ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിലാണ് സംഭവം. കള്ളക്കേസിൽപ്പെടുത്തി പൊലീസ് തന്നെ മർദിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചെന്നും ദളിത് വിഭാഗത്തിൽപ്പെട്ട രണ്ടാം വർഷ ബിഎ എൽഎൽബി വിദ്യാർത്ഥിയാണ് ആരോപിച്ചത്.
ഗ്രേറ്റർ നോയിഡ ഏരിയയിലെ സെക്ടർ ബീറ്റ 2 പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം.
ഈ വിദ്യാർത്ഥി പോലീസിന് ഒരു രഹസ്യ വിവരം കൈമാറിയിരുന്നു. സ്പാ, മസാജ് സെന്ററിൻ്റെ മറവിൽ പെൺവാണിഭസംഘം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു വിവരം നൽകിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടമയായ ഒരു സ്ത്രീയെ 2021 ജൂണിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുകയും ചെയ്തു.
ഈ വൈരാഗ്യത്തെ തുടർന്ന് സ്ത്രീയും ഭർത്താവും തനിക്കെതിരെ കള്ളക്കേസ് നൽകി. തുടർന്ന് കഴിഞ്ഞ വർഷം നവംബർ 18 ന് പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ കുളിമുറിയിൽ നിന്ന് ഒരു പാത്രത്തിൽ മൂത്രം കൊണ്ടുവന്ന് വായിൽ ഒഴിച്ചതായും നിയമ വിദ്യാർത്ഥിനി ആരോപിച്ചു. നിരവധി ഉദ്യോഗസ്ഥരെ കണ്ട് പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവാവ് കൂട്ടിച്ചേർത്തു.
വിദ്യാർത്ഥിയെ മർദിക്കുന്നതിന്റെ രണ്ട് വീഡിയോ ക്ലിപ്പുകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതേസമയം, സംഭവത്തിന് ഒരു വർഷത്തോളം പഴക്കമുണ്ടെന്നും വീഡിയോകളുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഗ്രേറ്റർ നോയിഡ) അറിയിച്ചു. വിദ്യാർത്ഥിയുടെ ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

crime-administrator

Recent Posts

KSRTC ഡ്രൈവറുടെ കുത്തിന് പിടിച്ച് മേയർ ആര്യയും ഭർത്താവും,ബസിനു മുന്നിൽ കാർ വട്ടം വെച്ച് മേയറുടെ അഭ്യാസം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ…

9 hours ago

ഷാഫി പറമ്പിലിൽ ഹരിശ്ചന്ദ്രൻ നടിക്കേണ്ട, ശൈലജ ടീച്ചറുടെ ജയം തടയാൻ ആവില്ല – പി ജയരാജൻ

കണ്ണൂർ∙ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൽ അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെ ഹരിശ്ചന്ദ്രൻ നടിക്കേണ്ടെന്നു…

9 hours ago

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്ന് പറഞ്ഞിരുന്നു – വെള്ളാപ്പള്ളിക്ക് പിണറായിയുടെ സ്വരം

തിരുവനന്തപുരം . തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ എല്ലാ കുഴപ്പവും തൃശ്ശൂരിൽ സംഭവിച്ചെന്നും എസ്എൻഡിപി…

9 hours ago

നടന്നത് ബി ജെ പിയുടെ ഗൂഢാലോചന, ശിവനും പാപിയും പരാമർശം സ്വാഗതാർഹം, തെറ്റു തിരുത്തി മുന്നോട്ടു പോവും – ഇ പി ജയരാജൻ

കണ്ണൂര്‍ . മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശം സ്വാഗതാർഹമാണെന്നും, മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായും തെറ്റു പറ്റിയാൽ തിരുത്തി…

11 hours ago

രാഷ്ട്രപതിക്ക് പണികൊടുക്കാൻ പോയ പിണറായിക്കിട്ട് ഗവർണർ പണികൊടുത്തു

നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍…

12 hours ago

മക്കൾക്ക് ലണ്ടനിൽ കൂലിപ്പണി, കരഞ്ഞ് ഉണ്ണിത്താൻ, കൂവി നാറ്റിച്ച് സോഷ്യൽ മീഡിയ

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാൽ വെള്ളി വീഴും എന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക്…

12 hours ago