Exclusive

യാതൊരു കൂസലുമില്ലാതെ ശ്രീമഹേഷ് ചോദിച്ചു ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ?

ആറ് വയസുകാരിയെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛൻ ശ്രീമഹേഷിനെതിരെ ജനരോഷം ശക്തം . മാവേലിക്കര ജില്ലാ ആശുപത്രിയിൽ ശ്രീമഹേഷിനെ എത്തിച്ചപ്പോൾ യാതൊരു കൂസലുമില്ലാതെയാണ് നിന്നത്. ഇത് ആളുകളുടെ രോഷം കൂട്ടി. ചുറ്റിനും നിന്ന് പലതും ആളുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇത് കേട്ടതോടെ ശ്രീമഹേഷ് അവരോട് ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നാണ് ചോദിച്ചത്. ഇത് കേട്ടതോടെ ‘ ജയിലിൽ ഇട്ട് ഇവനെ തീറ്റിപോറ്റരുതെന്ന ‘ ആക്രോശങ്ങളും ജനങ്ങളിൽ നിന്ന് ഉയർന്നു അതേസമയം ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായും പൊലീസ്. മകൾ നക്ഷത്രയെ കൊന്നത് ആസൂത്രിതമെന്നും പൊലീസ് പറയുന്നു. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് പ്രതി കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇവരെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മഹേഷിന്റെ പദ്ധതിയെന്നാണ് വിവരം.വ്യാഴാഴ്ച പ്രതിയെ അഞ്ചുമണിക്കൂറിലേറെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ശ്രീമഹേഷില്‍നിന്ന് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. ഇതോടെ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസെത്തി

crime-administrator

Recent Posts

കേരള പൊലീസ് മേയറേയും എംഎല്‍എയേയും കണ്ട് വിറച്ചോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശമുണ്ടായോ ?- വി ഡി സതീശൻ

തിരുവനന്തപുരം . തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ…

9 hours ago

പരിഷ്കരണങ്ങളിൽ നിന്ന് പിന്നോട്ടില്ല, പ്രതിഷേധം കണ്ട് പിന്മാറില്ല മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം . ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ. 'സംസ്ഥാനത്ത്…

12 hours ago

സഹകരണ ബാങ്ക് സംസ്ഥാനത്ത് ഒരു ഗൃഹനാഥന്റെ ജീവൻ കൂടി എടുത്തു

തിരുവനന്തപുരം . സഹകരണ ബാങ്കിനെ വിശ്വസിച്ച ഒരു ഗൃഹനാഥന്റെ ജീവൻ കൂടി പൊലിഞ്ഞു. നെയ്യാറ്റിൻകരയിൽ വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന…

13 hours ago

ഹൃദ്യയാഘാതം മൂലം മരണങ്ങൾ കൂടി, കൊവീഷീൽഡ് വാക്സീൻ കോടതിയിലേക്ക്

ന്യൂ ഡൽഹി . കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം…

15 hours ago

മന്ത്രി ഗണേഷിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ

തിരുവനന്തപുരം . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ. ഡ്രൈവിങ്…

1 day ago

പിൻവലിച്ച പണം തിരിച്ചടക്കാനെത്തുമ്പോഴാണ് പിടികൂടിയത്, ആദായ നികുതി വകുപ്പ് കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നു – എം എം വർഗീസ്

ത‍ൃശൂർ . ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി…

1 day ago