
ആറ് വയസുകാരിയെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛൻ ശ്രീമഹേഷിനെതിരെ ജനരോഷം ശക്തം . മാവേലിക്കര ജില്ലാ ആശുപത്രിയിൽ ശ്രീമഹേഷിനെ എത്തിച്ചപ്പോൾ യാതൊരു കൂസലുമില്ലാതെയാണ് നിന്നത്. ഇത് ആളുകളുടെ രോഷം കൂട്ടി. ചുറ്റിനും നിന്ന് പലതും ആളുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇത് കേട്ടതോടെ ശ്രീമഹേഷ് അവരോട് ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നാണ് ചോദിച്ചത്. ഇത് കേട്ടതോടെ ‘ ജയിലിൽ ഇട്ട് ഇവനെ തീറ്റിപോറ്റരുതെന്ന ‘ ആക്രോശങ്ങളും ജനങ്ങളിൽ നിന്ന് ഉയർന്നു അതേസമയം ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായും പൊലീസ്. മകൾ നക്ഷത്രയെ കൊന്നത് ആസൂത്രിതമെന്നും പൊലീസ് പറയുന്നു. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് പ്രതി കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇവരെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മഹേഷിന്റെ പദ്ധതിയെന്നാണ് വിവരം.വ്യാഴാഴ്ച പ്രതിയെ അഞ്ചുമണിക്കൂറിലേറെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ശ്രീമഹേഷില്‍നിന്ന് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. ഇതോടെ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസെത്തി