Kerala

ഫുഡ് സേഫ്റ്റിയിൽ ഒന്നാം സ്ഥാനം നേടി കേരളം


ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടി കേരളം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇതോടൊപ്പം ഒപ്പം നിന്ന് പ്രവര്‍ത്തിച്ച് ഈ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് ഏറ്റുവാങ്ങി.
മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ നേടിയത്. ഈ കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. അതിനെക്കാള്‍ ഇരട്ടിയോളം വരുന്ന വര്‍ധനവാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

crime-administrator

Recent Posts

ബസ്സിലെ മെമ്മറി കാർഡ് അടിച്ചു മാറ്റിയത് മേയർ ആര്യയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും, ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം…

45 mins ago

നടി കനകലത വിടപറഞ്ഞു, തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം

തിരുവനന്തപുരം . നടി കനകലത വിടപറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും മൂലം ഏറെക്കാലമായി ദുരിതം അനുഭവിച്ചു കൊണ്ടുള്ളതായിരുന്നു…

1 hour ago

ജനിപ്പിച്ചതും കൊന്നതും അവർ, താൻ പെറ്റ കുട്ടിയെ കാണാൻ പോലും മനസ്സലിവില്ലാതെ ഒരമ്മ, പോലീസുകാർ വിതുമ്പി, സംസ്കരിച്ചതും പോലീസ്

എറണാകുളം പനമ്പള്ളിയിൽ നടന്ന നവജാത ശിശുവിന്റെ കൊലപാതകം……ഇത്രയും ധാരുണമായൊരു കൊലപാതകം,സ്വന്തം 'അമ്മ തന്റെ കുഞ്ഞിനെ പ്രസവിച്ച ഉടൻ കഴുത്തു ഞെരിച്ചു…

3 hours ago

‘മുഖ്യമന്ത്രി വിദേശയാത്രക്ക് ഖജനാവിലെ പണം ഉപയോഗിക്കരുത്, സ്വകാര്യയാത്രക്ക് സ്വന്തം പണം ചിലവഴിക്കണം’

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…

3 hours ago

പ്രശസ്ത സിനിമാ സംവിധായകൻ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം . പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ…

4 hours ago

ഭീകരരിൽ നിന്ന് ഫണ്ട് വാങ്ങി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ

ന്യൂ ഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ലഫ്റ്റനന്റ് ഗവർണർ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തു. നിരോധിത സംഘടനയായ…

4 hours ago