India

രാജസ്ഥാനിൽ കോൺഗ്രസിനെ വെട്ടിലാക്കാൻ പ്രഗതിശീലുമായി സച്ചിൻ പൈലറ്റ്

ഒടുവില്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാനിലെ കോണ്‍ഗ്രസിനെ അടിച്ചു നിലംപരിശാക്കുന്ന തീരുമാനമെടുത്തിരിക്കുന്നു. വര്‍ഷാവസാനം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. അതുകൊണ്ടുതന്നെ പുതിയ പാര്‍ട്ടിയുമായി സച്ചിന്‍ പൈലറ്റ് എത്തുന്നത് കോണ്‍ഗ്രസിനുള്ള തിരിച്ചടിയാകുമെന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ഈ സംസ്ഥാനത്തെ രാഷ്ട്രീയ അവസ്ഥ ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. കഴിഞ്ഞ തവണ സച്ചിന്‍ പൈലറ്റ് അധ്വാനിച്ചു ഭരണം കിട്ടിയപ്പോള്‍ ഗെലോട്ട് മുഖ്യമന്ത്രിയായതോടെയാണ് സച്ചിന്‍ പൈലറ്റ് – ഗെലോട്ട് കലാപം തുടങ്ങിയത്. ഗെലോട്ടുമായി കൈകൊടുത്തു മുന്നോട്ടു പോയാല്‍ ഇനി രാഷ്ട്രീയ ഭാവിയില്ലെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സച്ചിന്‍ പൈലറ്റ് കടക്കുന്നത്.
സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ജൂണ്‍ 11ന് നടത്തുന്ന റാലിയിലായിരിക്കും പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. ‘പ്രഗതിശീല്‍ കോണ്‍ഗ്രസ്’ എന്നാണു പുതിയ പാര്‍ട്ടിയുടെ പേരെന്നാണു വിവരം.
സച്ചിന്‍ പൈലറ്റിനെ ചതിയനെന്ന് ഗെഹലോട്ട് വിശേഷിപ്പിച്ചത് പാര്‍ട്ടിയില്‍ രൂക്ഷമായ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വഞ്ചകന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്നും ഒരു ചാനല്‍ അഭിമുഖത്തിനിടെ ഗെഹലോട്ട് പറഞ്ഞിരുന്നു
കൂടാതെ രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ അഴിമതിയോട് സന്ധിചെയ്തതിനെതിരെ ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് ഉപവാസസമരവുമായി സച്ചിന്‍ പൈലറ്റ് എത്തിയ സംഭവവും നടന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ പൊട്ടിത്തെറി കോണ്‍ഗ്രസിന് കനത്ത ആഘാതമായി. കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ത്ത സച്ചിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഗെലോട്ട് പക്ഷം രംഗത്തെത്തി. നടപടി ഉണ്ടായാല്‍ കോണ്‍ഗ്രസ് വിടാന്‍ മടിക്കില്ലെന്ന നിലപാട് അന്നേ സച്ചിന്‍ പൈലറ്റ് പക്ഷം എടുത്തിരുന്നു.
സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് ഗെഹ്ലോട്ടിന്റെ നേതാവെന്നും അന്ന് സച്ചിന്‍ ആരോപിച്ചിരുന്നു. വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതികള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും സച്ചിന്‍ ചോദിച്ചിരുന്നു.
എന്തായാലും ഈ തര്‍ക്കങ്ങളുടെ വാഗ്വാദങ്ങളുടെ പരിസമാപ്തിയാണ് സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലൂടെ സംഭവിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസം 29നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മുന്‍കയ്യെടുത്തു ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും പ്രശ്നം തീര്‍ന്നതായി നേതൃത്വം അവകാശപ്പെടുകയും ചെയ്തതാണ്. എന്നാല്‍ സച്ചിനെ അംഗീകരിക്കാന്‍ ഗെലോട്ട് തയ്യാറാകാതെ വന്നതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയായിരുന്നു. ഏപ്രില്‍ 11 നു മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ടു സച്ചിന്‍ നടത്തിയ നിരാഹാരസമരത്തിന്റെ സംഘാടനം തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐപാക്കിനായിരുന്നു. കഴിഞ്ഞമാസം അജ്‌മേറില്‍നിന്നു ജയ്പുര്‍ വരെ സച്ചിന്‍ നടത്തിയ 5 ദിവസത്തെ പദയാത്രയ്ക്കു പിന്നിലും ഐപാക് ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.
മെയ് 15നു പദയാത്രാസമാപനത്തില്‍ ഗെലോട്ട് സര്‍ക്കാരിനു മുന്‍പാകെ സച്ചിന്‍ 3 ആവശ്യങ്ങളാണു വച്ചത്; വസുന്ധര രാജെ സര്‍ക്കാരിലെ അഴിമതിക്കെതിരെ നടപടി, രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പുനഃസംഘടന, ചോദ്യക്കടലാസ് ചോര്‍ച്ച പ്രശ്നത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കു നഷ്ടപരിഹാരം. ഹൈക്കമാന്‍ഡുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയിലും സച്ചിന്‍ ഈ ആവശ്യങ്ങളായിരുന്നു മുന്നോട്ടുവച്ചത്. നടപടിയില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ സച്ചിന്‍ പൈലറ്റിന് നിര്‍ണായക റോള്‍ ഉണ്ടായിരുന്നു. സച്ചിന്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതി വോട്ടു ചെയ്തവര്‍ പിന്നീട് നിരാശരാകേണ്ടിയും വന്നു. ഇതിന് ശേഷം പലതവണ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയാണ് ഉണ്ടായത്. ഹൈക്കമാന്‍ഡ് ഇടപെട്ട് പരഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും വിജയിക്കാത്ത സാഹചര്യം ഉണ്ടായി. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന ആവേശം പകര്‍ന്നിരുന്നു. ഇതോടെ രാജസ്ഥാനിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തി. എന്നാല്‍, ആ നീക്കവും അമ്പേ പരാജയപ്പെടുകയാണ് ഉണ്ടായത്. സ്വന്തം സര്‍ക്കാരിന് എതിരെ സച്ചിന്‍ പൈലറ്റ് പരോക്ഷ സമരത്തിന് ഇറങ്ങിയതോടെ വെട്ടിലായത് ഹൈക്കമാന്‍ഡായിരുന്നു.
2023 നവംബറില്‍ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണ് ഇവ മൂന്നും. കഴിഞ്ഞ തവണ മൂന്നിടത്തും കോണ്‍ഗ്രസാണ് ഭൂരിപക്ഷം നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ജോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറി. അങ്ങനെ മദ്ധ്യപ്രദേശ് പാര്‍ട്ടിക്ക് നഷ്ടമായി.
സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ അതുപോലൊരു ശ്രമം രാജസ്ഥാനിലും നടന്നതാണ്. പക്ഷേ അശോക് ഗെലോട്ട് അതു പരാജയപ്പെടുത്തി. ഹിമാചല്‍ പോലെ അഞ്ചുകൊല്ലത്തില്‍ ഭരണം മാറുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഗെലോട്ട് – പൈലറ്റ് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഭരണം നിലനിറുത്തുന്നതു കോണ്‍ഗ്രസിന് എളുപ്പമല്ല. സച്ചിന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അത് കോണ്‍ഗ്രസിനെ സാരമായി തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്.

crime-administrator

Recent Posts

ടി.ജി.നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരാകണം, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാളിന് പൊലീസിന്റെ നോട്ടിസ്

ആലപ്പുഴ . ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. ലോക സഭ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും…

46 mins ago

എംഎൽഎ സച്ചിൻ ദേവിനെ രക്ഷിക്കാൻ കണ്ടക്‌ടറുടെ മൊഴി

തിരുവനന്തപുരം . കെ എസ് ആർ ടി ബസ് ഇടത് സൈഡിലൂടെ ഓവർ ടേക്ക് ചെയ്ത് ബസ്സിന്‌ കുറുകെ സ്വകാര്യ…

1 hour ago

താനൂർ കസ്റ്റഡി മരണക്കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

മലപ്പുറം . താനൂർ കസ്റ്റഡി മരണക്കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂർ സീനിയര്‍…

2 hours ago

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാർ കൊല: മൂന്നു ഇന്ത്യക്കാർ അറസ്റ്റിലായി

ന്യൂ ഡൽഹി . ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ടുവെന്ന സംശയത്തില്‍ മൂന്ന് ഇന്ത്യക്കാരെ കനേഡിയന്‍ പോലീസ്…

2 hours ago

‘പ്രസവിച്ച ഉടനെ കരയാതിരിക്കാൻ കുഞ്ഞിന്റെ വായിൽ തുണി തിരുകി, കഴുത്തിൽ ഷാളിട്ട് മുറുക്കി പിന്നെ കൊന്നു’

കൊച്ചി .കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ അതി ക്രൂരമായി…

3 hours ago

എൻ കെ പ്രേമചന്ദ്രന്റെ ചോദ്യങ്ങൾക്ക്, മിണ്ടാത്ത പൂച്ചയെ പോലെ CPM

സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന…

18 hours ago