ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന് എതിരെ ഗുസ്തി താരങ്ങൾ നടത്തി വന്ന സമരത്തിൽ വൻ ട്വിസ്റ്റ്. ബ്രിജ്ഭൂഷണ് എതിരെ പ്രായപൂർത്തി ആകാത്ത ഗുസ്തി താരം നൽകിയ ആദ്യ മൊഴി പിൻവലിച്ചു. പ്രായപൂർത്തിയാകാത്ത ഗുസ്തി താരം ബ്രിജ് ഭൂഷണെതിരേ പൊലീസിലും മജിസ്ട്രേറ്റിനു മുന്നിലുമായി ലൈംഗിക പീഡനം അടക്കം രണ്ടു മൊഴികളാണ് നൽകിയിരുന്നത്. ഈ മൊഴികൾ പിൻവലിച്ച് ഐപിസി 164 പ്രകാരം പെൺകുട്ടി മജിസ്ട്രേറ്റിന് മുൻപിൽ പുതിയ രഹസ്യമൊഴി നൽകി. പുതിയ മൊഴി പ്രകാരമായിരിക്കും ഇനി കേസ് മുന്നോട്ടു പോകുക.
സമരം ചെയ്തിരുന്ന താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയതിനു ശേഷമാണ് താരം ആദ്യമൊഴി പിന്‍വലിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം ബ്രിജ് ഭൂഷണെതിരേ പൊലീസിലും മജിസ്ട്രേറ്റിനു മുന്നിലുമായി ലൈംഗിക പീഡനം അടക്കം രണ്ടു മൊഴികളാണ് നല്‍കിയിരുന്നത്.ശനിയാഴ്ചയാണ് അമിത് ഷാ സമരം ചെയ്തിരുന്ന സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ എന്നിവരുമായി ചര്‍ച്ച നടത്തിയത്. ഇതിനു പിന്നാലെ മൂന്നു പേരും ജോലിയില്‍ തിരികെ പ്രവേശിച്ചു. താരങ്ങള്‍ സമരത്തില്‍ നിന്നു പിന്മാറിയെന്ന മട്ടിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും സമരത്തില്‍ തന്നെ തുടരുമെന്ന് താരങ്ങള്‍ വ്യക്തത വരുത്തിയിരുന്നു. അതിനു പുറകേയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും മൊഴി പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പെണ്‍കുട്ടി തയാറായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അടക്കം 7 ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ലൈംഗികാതിക്രമം ആരോപിച്ച് പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പെണ്‍കുട്ടി മൊഴിമാറ്റിയെന്നതിനെ സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, പുനിയ തുടങ്ങിയവര്‍ നിഷേധിച്ചിരുന്നു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ…
കണ്ണൂർ∙ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൽ അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെ ഹരിശ്ചന്ദ്രൻ നടിക്കേണ്ടെന്നു…
തിരുവനന്തപുരം . തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ എല്ലാ കുഴപ്പവും തൃശ്ശൂരിൽ സംഭവിച്ചെന്നും എസ്എൻഡിപി…
കണ്ണൂര്‍ . മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശം സ്വാഗതാർഹമാണെന്നും, മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായും തെറ്റു പറ്റിയാൽ തിരുത്തി…
നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍…
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാൽ വെള്ളി വീഴും എന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക്…