Kerala

സവാദിന് സ്വീകരണം നൽകിയതിന് എതിരെ പ്രതികരണവുമായി പരാതിക്കാരി

കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ സ്വീകരണം നൽകിയതിൽ പ്രതികരണവുമായി മോഡൽ നന്ദിത രംഗത്ത്. സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നതാണ് എന്തിനായിരുന്നു സ്വീകരണം. നഗ്നതാ പ്രദർശനം നടത്തിയതിനോ? സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് കിട്ടുന്നത്. തനിക്ക് ജോലി ചെയ്യാനാവുന്നില്ല . സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണ് . അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു.സവാദിനെതിരെ നിയമ പോരാട്ടം തുടരും. ബസിൽ അടുത്തുണ്ടായിരുന്ന പെൺകുട്ടി പേടിച്ച് പിൻമാറുകയായിരുന്നു. പരാതിപ്പെട്ടാൽ അവളുടെ തൊഴിലിനെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യും. എന്നാൽ കെഎസ്ആർടിസി ബസിൽ സിബ്ബഴിച്ചാൽ സ്വീകരണം നൽകുമെന്നും നന്ദിത ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് സവാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്തിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിന് പുറത്ത് സ്വീകരണം നല്‍കിയത്. പൂമാലയണിയിച്ചായിരുന്നു സ്വീകരണം. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമൂഹത്തില്‍ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി പരാതി നല്‍കിയതെന്നും അസോസിയേഷന്‍ ആരോപിച്ചു. പരാതിക്കാരിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഡി ജി പിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻവേണ്ടിയായിരുന്നു പരാതി നൽകിയതെന്നും വട്ടിയൂർക്കാവ് അജിത്കുമാർ പറഞ്ഞിരുന്നു.
എന്നെ ഇഷ്ടമല്ലെങ്കില്‍ എന്റെ സോഷ്യല്‍ മീഡിയ ഫീഡുകള്‍ നിങ്ങളിലെ സദാചാര വാദിക്ക് ദഹിക്കുന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്ത് പോകണം. അല്ലാതെ എന്റെ ചിത്രങ്ങളെടുത്ത് വച്ച് കീറിമുറിക്കാനും വിധി കല്‍പ്പിക്കാനാണ് ഭാവമെങ്കില്‍ ഇനിയും നിയമപരമായി മുന്നോട്ടു പോകും. സ്വാതന്ത്ര്യ സമരത്തിനു പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ അയാൾ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ? ബാത്റൂമിലും ബെഡ്റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആർടിസിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു.സവാദ് എന്ന വ്യക്തിയില്‍ നിന്നും മോശം അനുഭവം നേരിട്ട പതിനഞ്ചോളം പെണ്‍കുട്ടികള്‍ എനിക്ക് പേഴ്‌സണലി മെസേജ് അയച്ചിരുന്നു. പലര്‍ക്കും അന്നു പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നുള്ള പരിഭവമായിരുന്നു. എന്റെ കമന്റ് ബോക്‌സിലും പലരും അയാളില്‍ നിന്നും മോശം അനുഭവം നേരിട്ട സംഭവം വിവരിച്ചെത്തിയിട്ടുണ്ടെന്നും നന്ദിത വ്യക്തമാക്കി.കേസിൽ അറസ്റ്റിലായിരുന്ന സവാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്.
അതേസമയം സവാദിന് സ്വീകരണം നൽകിയതിൽ പ്രതിഷേധവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും രംഗത്തെത്തിയിരുന്നു. സവാദിന് സ്വീകരണം കൊടുത്തതില്‍ അല്ല, ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്നൊക്കെ പറഞ്ഞ് വെളിച്ചവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നതിനാലാണ് സങ്കടം എന്നാണ് അശ്വതി ശ്രീകാന്ത് പറഞ്ഞത്. ഇതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. എന്റെ ഭാഗത്തും തെറ്റുണ്ട്. ഈ സംഘടനയില്‍ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു. കമന്റ് ബോക്‌സ് അവര്‍ കൈയടക്കി ഗയ്സ് ! ഞാന്‍ പോണ് ബൈ! എന്നായിരുന്നു അശ്വതി ശ്രീകാന്തിന്റെ മറുപടി.

crime-administrator

Recent Posts

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

2 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

2 hours ago

കേജിരിവാളിനെയും AAP പാർട്ടിയെയും ഡൽഹി മദ്യനയ അഴിമതി കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളാക്കി

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി…

13 hours ago

KP യോഹന്നാന്റെ മരണത്തിന് പിന്നിൽ ആ കള്ള പാതിരിയോ? !! വെളിപ്പെടുത്തൽ !

അമ്പരിപ്പിക്കുന്നതാണ് അപ്പർകുട്ടനാട്ടിലെ ശരാശരിയിൽ താഴെ സാമ്പത്തിക നിലയുണ്ടായിരുന്ന സാധാരണ കുടുംബമായ കടപ്പിലാരിലെ പുന്നൂസ് മകൻ യോഹന്നാന്റെ വളര്‍ച്ച. അരനൂറ്റാണ്ടു കൊണ്ട്…

14 hours ago

സ്വാതി മലിവാളിന്‍റെ പരാതി തള്ളി എ എ പി പാർട്ടി

ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അപമര്യാദയായി പെരുമാറിയെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ…

15 hours ago

നേരും നെറിയും കെട്ട് വീണജോർജിന്റെ ആരോഗ്യം, കൈക്ക് പകരം നാവിലെ ശസ്ത്രക്രിയ തെമ്മാടിത്തരം

കേരളത്തിലെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ചികിത്സാപിഴവ് എന്നത് പതിവ് വാർത്തയായി മാറി. ഡോക്ടർമാരോ ജീവനക്കാരോ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക് ഉടൻ…

15 hours ago